Latest Recipes

കാന്ട് ടൂണ പിക്ല്‍

കാന്ട് ടൂണ പിക്ല്‍ 
By : Lekha Ramakrishnan

ടൂണ - ഒരു ടിന്‍ 

ടൂണ മീറ്റ്‌ , ജലാംശം ഇല്ലാതെ , വൃത്തിയാക്കി, അല്പം ഉപ്പും മഞ്ഞള്‍ പൊടിയും ,മുളകുപൊടിയും , ഉലുവ പൊടിയും, ചേര്‍ത്ത് മിക്സ്‌ ചയ്തു വക്കുക


ഉലുവ പൊടി - അര സ്പൂണ്‍

കടുക് - അര സ്പൂണ്

‍ എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‍

വെളുത്തുള്ളി - 10 -12 എണ്ണം ചെറുത്‌

ഇഞ്ചി - ഒരു വലിയ കഷ്ണം

പച്ചമുളക് - 2 എണ്ണം

മുളക് പൊടി - ഒരു വലിയ സ്പൂണ്‍

വേപ്പില - ഒരു കതിര്‍പ്പ്

മഞ്ഞള്‍ പൊടി - അര സ്പൂണ്‍

ഉപ്പു - ആവശ്യത്തിന്

വിനിഗര്‍ -


ടൂണ അര മണിക്കൂര്‍ വച്ച ശേഷം നന്നായി മോരിയിച്ചു ഫ്രൈ ചെയ്യുക . മുളകുപൊടി വിനിഗരില് കട്ടിയില്‍ ‍ കുതിര്‍ത്തു വക്കുക . ബാക്കി വരുന്ന എണ്ണയില്‍ കടുക് പൊട്ടിക്കുക ,ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി , പച്ച മുളക് ചേര്‍ത്ത്ഒരു മിനിറ്റ് ഇളക്കുക . ഇതിലേക്ക്വിനിഗരില്‍ കുതിര്‍ത്ത മുളക്പൊടി ചേര്‍ക്കുക

മഞ്ഞപൊടിയും , വേപ്പിലയും, ഉലുവപൊടിയും ചേര്‍ത്ത് , ഒന്ന് ഡ്രൈ ആവുന്ന വരെ ഇളക്കുക . ഇനി ഇതിലേക്ക് കുറച്ചു വിനിഗരും , ഉപ്പും ‍ ( ഗ്രേവി കൂടുതല്‍ വേണമെകില് ഒപ്പം ‍ അല്പം ചെറു ചൂടുവെള്ളവും പാകത്തിന് ചേര്‍ക്കുക )ചേര്‍ത്ത് തിള വരുബോള്‍ , ഫ്രൈ ചയ്തു വച്ചിരിക്കുന്ന ടൂണ ചേര്‍ത്ത് ഇളക്കുക, രണ്ടു മ്നിന്റ്നു ശേഷം തീ ഓഫ്‌ ചെയാം (ഒരാഴ്ചക്ക് ശേഷം ഉപയോഗിക്കാം)
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment