Latest Recipes

മത്തി പൊള്ളിച്ചത്

മത്തി പൊള്ളിച്ചത്
By : Chithra Jiju
ചെറുമത്തി - 5

സവാള - 1(വലുത്)

മുളക്പൊടി - 2 tbs

മഞ്ഞൾപൊടി - 1/4 tsp

കുരുമുളക്പൊടി - 1/2 tsp

ഗരംമസാല - 1/4 tsp

കറിവേപ്പില - കുറച്ച്

വെളിച്ചെണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

വാഴയില - ഒന്ന്

വളരെ എളുപ്പത്തിൽ ഇന്നൊരു മീൻ പൊള്ളിച്ചത് ഉണ്ടാക്കി. ആദ്യം മസാല എല്ലാം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് വയ്യ്ക്കുക. മീൻ വൃത്തിയാക്കി മസാലപുരട്ടി വയ്യ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി മീൻ ഓരോ വശവും ഒരു മിനിറ്റ് വീതം മറിച്ചിട്ട് പൊരിച്ചെടുക്കുക. അതേ എണ്ണയിൽ കനംകുറച്ചരിഞ്ഞ സവാളയും കറിവേപ്പിലയും ബാക്കി വന്ന മസാലയും ചേർത്ത് വഴറ്റി എടുക്കുക. വാഴയിലയും വാഴനാരും വാട്ടി എടുക്കുക. ഇലയിൽ ആദ്യം സവാള വഴറ്റിയത് കുറച്ച് ഇടുക .
എന്നിട്ട് മീൻ നിരത്തണം.വീണ്ടും സവാള ഇട്ട് മൂടണം..ഇല പൊതിഞ്ഞ് നാര് കൊണ്ട് കെട്ടുക....ഇനി പാൻ ചൂടാക്കി വെള്ളം ഒഴിച്ച് പൊള്ളിച്ച് എടുക്കണം . ഇലയുടെ നിറം മാറുന്നത് വരെ മറിച്ചിട്ട് പൊള്ളിക്കുക...ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment