Latest Recipes

പരിപ്പ് കറി

പരിപ്പ് കറി
By : Meera Vinod
പരിപ്പു കറി ഇല്ലെങ്കില്‍ അതിന് സദ്യ എന്ന് പറയാനാവില്ല അല്ലെ .നല്ല ചബാവരി ചോറും പരിപ്പും നെയ്യും പപ്പടവും കൂട്ടി തിന്നാന്‍ ഇഷ്ടമില്ലാത്ത മലയാളി കാണുമോ.എല്ലാവര്‍ക്കും അറിയാം എങ്കിലും പാചകത്തിലെ തുടക്കകാര്‍ക്ക് ഉപകരിക്കട്ടെ.
ഞാന്‍ വക്കുന്ന രീതിയാണെ
ചെറുപയര്‍ പരിപ്പ്- അര കപ്പ്
ജീരകം -കാല്‍ സ്പൂണ്‍
പച്ചമുളക് -2
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
വെളുത്തുള്ളി -1 അല്ലി (optional)
തേങ്ങ -ആവശ്യത്തിന്
കുഞ്ഞുള്ളി -2 (optional)
ചെറുപയര്‍ കഴുകി വൃത്തിയാക്കി വെള്ളം ഒഴിച്ച് നന്നായി വേവിച്ച് വെന്തു കഴിഞ്ഞ് ഒരു സ്പൂണ്‍ കൊണ്ട് നല്ല പോലെ ഉടക്കുക. ഇതിലേക്ക് തേങ്ങ ,ജീരകം ,പച്ചമുളക് ,വെളുത്തുള്ളി ,കുഞ്ഞുള്ളി മഞ്ഞള്‍ പൊടി എന്നിവ വെണ്ണ പൊലെ അരച്ച് ചേര്‍ക്കുക.ആവശ്യത്തിന് ഉപ്പും വെള്ളം വേണമെങ്കില്‍ അതും ചേര്‍ത്ത് ഇളക്കുക .കറിയില്‍ വേണമെങ്കില്‍ കുറച്ച് നെയ്യ് ചേര്‍ക്കാം .
പരിപ്പും നെയ്യും ചേര്‍ത്ത് ചോറു കൊടുക്കുന്നത് കുഞ്ഞുങ്ങള്‍ക്കും നല്ലതാണ്.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes