Latest Recipes

ക്യാരറ്റ് ബാഗ്

ക്യാരറ്റ് ബാഗ്
By : Hiba Asmal
ആവശ്യമായവ

1. ക്യാരറ്റ് - 3
2. പാൽ - 500
3. തേങ്ങ
4 അണ്ടിപരിപ്പ് മുന്തിരി - 50 ഗ്രാം
5 ഏലക്ക പൊടി
6. മൈദ
7. റെഡ് കളർ
8. നെയ്യ്
9. പഞ്ചസാര
10. ഉപ്പ് - 1 നുള്ള്

ഫില്ലിംഗ് തയ്യാറാക്കാം

ക്യാരറ്റ് ചികി പാലിൽ വേവിച്ചെടുക്കുക. (പാൽ വറ്റുന്നവരെ വേവിക്കണം')പഞ്ചസാര ചേർത്ത് ഇളക്കുക . ഒരു നുള്ള് ഉപ്പും ചേർക്കുക (പാൽ വറ്റുമ്പോൾ .മധുരം ഉണ്ടാവും അതുകൊണ്ട് പഞ്ചസാര കുറച്ച് ചേർത്താൽ മതി ) അതിലേക്ക് 3, 4, ചേരുവകൾ നെയ്യിൽ വഴറ്റി ചേർക്കൂക ഏലക്ക പൊടിയും ചേർക്കുക( അണ്ടിപരിപ്പ് ചെറിയ പീസുകൾ ആക്കണം )

കിഴിയുണ്ടാക്കാൻ
മൈദ പൊടി ചപ്പാത്തിക്ക് കുഴക്കുന്ന രൂപത്തിൽ കുഴച്ച് പപ്പടവട്ടത്തിൽ പരത്തി അതിൽ ക്യാരറ്റ് കൂട്ട് നിറച്ച് കിഴി പോലെ ആക്കുക .
കുറച്ച് മൈദപൊടി എടുത്ത് അതിൽ റെഡ് കളർ ചേർത്ത് കുഴക്കുക. എന്നിട്ട് പരത്തി കാലിഞ്ചു വീതിയും കിഴികെട്ടാൻ പാകത്തിന് വലിപ്പത്തിലും മുറിച്ച് (ഫോട്ടോയിൽ കാണുന്നത് പോലെകിഴിക്ക് കുറുകെ കെട്ടുക.)
എണ്ണ ചൂടാക്കി കിഴികൾ ഗോൾഡൻ ബ്രൗൺ കളറാവുന്നത് വരെ വറുത്ത് കോരുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment