Latest Recipes

വെള്ളരിക്ക കിച്ചടി

വെള്ളരിക്ക കിച്ചടി
By : Meera Vinod
ചെറുതായി നീളത്തില്‍ അരിഞ്ഞ വെള്ളരിക്ക - 1 കപ്പ്
തൈര് - അര toമുക്കാല്‍ കപ്പ്
തേങ്ങ - ആവശ്യത്തിന് 
ചെറുതായി അരിഞ്ഞ പച്ചമുളക് - 2
കുഞ്ഞുള്ളി -2
ജീരകം -കാല്‍ സ്പൂണ്‍
കടുക് - കാല്‍ സ്പൂണ്‍ (crush cheythathu)
വെളിച്ചെണ്ണ ,ഉപ്പ് ,വെള്ളം,കറിവേപ്പില ,വറ്റല്‍ മുളക് ,കടുക് - ആവശ്യത്തിന്
ഒരു ചീനചട്ടിയില്‍ വെള്ളരിക്ക ,പ.ച്ചമുളക് എന്നിവ കുറച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക .തേങ്ങ ,കുഞ്ഞുള്ളി ,ജീരകം ,എന്നിവ നല്ല പോലെ അരക്കുക .വെള്ളരിക്ക മുക്കാല്‍ വേവ് ആകുബോള്‍ ഈ അരച്ച് വച്ച തേങ്ങ കൂട്ടും പൊടിച്ചെടുത്ത കടുകും ചേര്‍ത്ത് ഇളക്കുക .ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോള്‍ കടുക് പൊട്ടിച്ച് വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുക്കുക വേവിച്ചു വച്ച വെള്ളരിക്ക ചേര്‍ക്കുക .തീ ഓഫ് ചെയ്തു തണുത്ത ശേഷം തൈര് ചേര്‍ത്ത് ഇളക്കി ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാം .കട്ടി ആയിട്ടാണ് ഈ കറി എടുക്കുക ഞാന്‍ കുറച്ച് ലൂസായിട്ടാ എടുത്തെ.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes