Latest Recipes

.

നാടന്‍ ഞണ്ട് റോസ്റ്റ്


നാടന്‍ ഞണ്ട് റോസ്റ്റ്
By : Soumya Satheesh
ഒരു കിലോ ഞണ്ട് നന്നായി വെട്ടി വൃത്തിയാക്കി വയ്ക്കുക . അതിനു ശേഷം ഒരു �ആറ് പീസ് വെളുത്തുള്ളി ഒരു കഷ്ണം ഇഞ്ചി നാലു സ�വാള �മൂന്നു തക്കാളി രണ്ടു പച്ചമുളക് കുറച്ച് കറിവേപ്പില എന്നിവ എടുത്തു വയ്ക്കുക . . . ഒരു കുഴിഞ്ഞ പാത്രം അടുപ്പില്‍ വച്ച് അതില്‍ മൂന്ന് സ്പൂൺ� എണ്ണ ഒഴിക്കുക എന്നിട്ട് അതില്‍ ഇഞ്ചി വെളുത്തുളളി ഇട്ട് വഴറ്റുക അതിനു ശേഷം സവാള ചേര്‍ത്ത് ഇളക്കുക അത് നേരിയ ബ്രൗണ്‍ നിറമാകുബോൾ തക്കാളി ചേര്‍ത്ത് വഴറ്റുക നന്നായി വഴന്നതിന്ശേഷം അതില്‍ രണ്ടു സ്പൂൺ� മുളകുപൊടി രണ്ടര സ്പൂൺ� മല്ലിപൊടി അര സ്പൂൺ� മഞ്ഞൾപൊടി ഒരു സ്പൂൺ� കുരുമുളക് പൊടി ഒരു സ്പൂൺ� ഗരംമസാല,പെരും ജീരകം എന്നിവ ചേര്‍ത്ത് ഇളക്കുക പച്ച ചുവ മാറിയതിന് ശേഷം വൃത്തിയാക്കി വച്ച ഞണ്ട് ചേര്‍ത്ത് ഇളക്കുക. അതിനു ശേഷം ഒരു അല്പം വെള്ളം ചേര്‍ത്ത് ഇളക്കി പാത്രം അടിച്ചു വച്ച് വേവിക്കുക അഞ്ച് മിനിറ്റ് ശേഷം തീ കുറച്ച് വയ്ക്കുക ഒരു പത്ത് മിനിട്ട് ഒന്നു കൂടി വേവിച്ച ശേഷം തീ ഒാഫ് ചെയ്യുക. ഞണ്ട് റോസ്റ്റ് റെഡി

« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes