Latest Recipes

കോക്കനട്ട് ചില്ലി ചപ്പാത്തി

കോക്കനട്ട് ചില്ലി ചപ്പാത്തി :-
By : Muneera Saheer
1. ഗോതമ്പ് പൊടി (wheat flour ) - 2 ടീ കപ്പ് 
2. തേങ്ങ ചിരകിയത് - 1 ടീ കപ്പ് 
3 സവാള ( ചെറുതായി അരിഞ്ഞത് ) - 1 എണ്ണം
4. പച്ചമുളക് ( ചെറുതായി അരിഞ്ഞത് ) - 4 - 5 എണ്ണം
5. കറിവേപ്പില ( ചെറുതായി അരിഞ്ഞത് ) - 1 - 2 തണ്ട്
6. ബട്ടർ / എണ്ണ - 3 ടേബിള്‍സ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്

ഒരു കുഴിയുള്ള പാത്രത്തിലേക്ക് 1 - 7 വരെയുളള ചേരുവകൾ ഇട്ട് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് വെളളമൊഴിച്ച് നല്ല മയത്തിൽ കുഴച്ച് എടുക്കുക... 10 -15 മിനിറ്റ് മാറ്റി വെക്കുക... ശേഷം മാവിൽ നിന്നു മിഡിയം ഉരുളകൾ എടുത്തു പരത്തുക... ചെറിയ തീ യിൽ ചുട്ട് എടുക്കുക... മുകളിൽ ബട്ടറോ, ഗീ യോ കുറേശ്ശെ തൂവി കൊടുക്കാം...
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment