Latest Recipes

Shrimp Masala Rice

Shrimp Masala Rice 
By : Sree Harish
1/2 /kg shrimp വൃത്തിയാക്കി കുറച്ചു വെള്ളമൊഴിച്ച് അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും ചേർത്ത് 10 മിനിട്ട് വേവിച്ചു വെക്കുക. പാനിൽ നെയ്യ് ചൂടാക്കി 4 സവാള ചെറുതായി അരിഞ്ഞു വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ( എരിവിനനുസരിചു) ചെറുതായി അരിഞ്ഞത് ചേർക്കുക . നന്നായി വഴറ്റിയ ശേഷം 3 തക്കാളി അരിഞ്ഞത് ചേർക്കുക . തക്കാളി വഴണ്ട് അലിഞ്ഞു ചേരുമ്പോൾ ഇതിലേക്ക് 1 1/2 ടേബിൾ സ്പൂൺ കുരുമുളകുപൊടിയും മസാലപ്പൊടിയും ( ഗ്രാമ്പൂ ,ഏലക്ക , പെരും ജീരകം .. ചൂടാക്കി പൊടിച്ചത്) ചേർത്ത് ഇളക്കുക . ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഉപ്പ് ആവശ്യത്തിനു ചേർക്കുക . മസാല ശരിക്കും കൊഞ്ചിൽ പിടിച്ചിരിക്കണം ..

1 1/ 2 കപ്പ്‌ ബാസ്മതി റൈസ് ആവശ്യത്തിന് വെള്ളമൊഴിച്ച് (ഒരു ചെറിയ കഷ്ണം cinnamon stick & bay leaf വെള്ളത്തിൽ ഇടുക) വേവിച്ചെടുക്കുക .drain ചെയ്ത ശേഷം ഇതിലേക്ക് shrimp മസാല മിക്സ്‌ ചെയ്തെടുക്കാം . അല്പ്പം നെയ്യിൽ കാഷ്യു & കിസ്മിസ് വറുത്തതും fruits കൊണ്ടും garnish ... സാലഡ്, റൈത്ത ഇവയോടെ serve ചെയ്യാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment