Latest Recipes

മസാല എഗ്ഗ് ഫ്രൈ (Masala Egg Fry)

മസാല എഗ്ഗ് ഫ്രൈ ( masala egg fry )
By : Sharna Lateef
പുഴുങ്ങിയ മുട്ട കൊണ്ട് വെറും രണ്ടോമുന്നോ മിനിട്ടിനുള്ളിൽ തയ്യാർ ആക്കാൻ പറ്റിയ ഒരു വിഭവമാണിത് .ഇതിൽ മസാലയും ഉപ്പുമൊക്കെ നന്നായി പിടിക്കുന്നതു കൊണ്ട് പുഴുങ്ങിയ മുട്ട കഴിക്കാത്തവർക്ക്‌ വരെ ഇഷ്ട്ടമാവും .വളരെ tasty ആണ് .

മുട്ട പുഴുങ്ങിയത് - 4 എണ്ണം ( ഓരോന്നും രണ്ടായി മുറിച്ചു വെക്കുക )
വെളിച്ചെണ്ണ - ഒന്നര സ്പൂൺ
ചതച്ച വെളുത്തുള്ളി - 4 എണ്ണം
മുളകുപൊടി - കാശ്മീരി ആണെങ്കിൽ ഒരു ടി സ്പൂൺ ( അല്ലെങ്കിൽ എരിവനുസരിച് )
മല്ലിപ്പൊടി - അര ടി സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടി സ്പൂൺ
ഗരം മസാല - കാൽ ടി സ്പൂൺ
ഉപ്പ്
കറി വേപ്പില

പാനിൽ ഓയിൽ ഒഴിച് ചൂടാവുമ്പോൾ ചതച്ച വെളുത്തുള്ളിയും കറി വേപ്പിലയും ചേർത്ത് നന്നായി വഴറ്റുക .അതിനു ശേഷം തീ നന്നായി കുറച്ചു വെച്ച് പൊടികളും ഉപ്പും ചേർക്കുക .ഒന്ന് വഴറ്റിയ ശേഷം മുട്ട ചേർത്ത് പൊടിഞ്ഞു പോവാതെ ഇളക്കി രണ്ടു വശവും മൊരിച് എടുക്കാം .ചിലർ ഇതിൽ അഞ്ജാറു ചുവന്നുള്ളിയും , പകുതി തക്കാളിയും അരച്ച് ചേർക്കാറുണ്ട് .അതൊക്കെ ഓരോരുതെരുടെയും ഇഷ്ട്ടമനുസരിച് ചെയ്യാവുന്നതാണ് .
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment