Latest Recipes

CUSTARD POWDER HALWA

CUSTARD POWDER HALWA
By: Divya Sunil

20 min കൊണ്ട് വളരേ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന, മൈദ ഉപയോഗിക്കാതേയും നെയ്യ് വളരേ കുറച്ചും ഉപയോഗിച്ച് കൊണ്ടും ഒരു ടേസ്റ്റി ഹൽവ.

ഒരു ചുവട് കട്ടിയുള്ള non-stick കുഴിയുള്ള പാത്രത്തിൽ 1 Cup കസ്റ്റർഡ് പൗഡർ, 2 cupപഞ്ചസാര, 4 cup വെള്ളം എല്ലാം കൂടി നന്നായി കട്ട കൂടാതെ ഇളക്കി യോജിപ്പിച്ച് അടുപ്പത്ത് വെച്ച് high flame ൽ thick ആവുന്നവരേ ഇളക്കിക്കൊണ്ടിരിക്കുക.

Flame medium ആക്കി 1tblsp നെയ്യ് ചേർത്ത് വീണ്ടും ഇളക്കുക.3 min കഴിഞ്ഞ് വീണ്ടും 1tblsp നെയ്യ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

മിശ്രിതം കട്ടിയും ഒട്ടൽ ഇല്ലാത്ത പരുവം എത്തിയാൽ 1 tblsp നെയ്യ് കൂടെ ചേർത്ത് യോജിപ്പിക്ക.

പാത്രത്തിന്റെ സൈഡിൽ നിന്ന് കൂട്ട് വിട്ട് വരുന്ന പരുവം ആവുമ്പോൾ 20 എണ്ണംnuts നുറുക്കിയത് ചേർത്ത് ഇളക്കുക.

കൂട്ട് പൂർണ്ണമായും സൈഡിൽ നിന്ന് വിട്ട് വരുമ്പോൾ തീ ഓഫ് ചെയ്യ. ഈ സമയം കളർ കുറച്ച് ഡാർക്ക് ആയിട്ടുണ്ടാവും അതുപോലെ തന്നെ നമ്മൾ ഒഴിച്ച നെയ്യ് ചുറ്റും തെളിഞ്ഞ് വരും.

ഈ കൂട്ട് ഉടനെ നെയ്യ് തടവിയ ട്രേയിൽ ഒഴിച്ച് ഒരു രാത്രി മുഴുവൻ അല്ലെങ്കിൽ ഉടനെ Serve ചെയ്യണമെങ്കിൽ 2 മണികൂർ ഫ്രിഡ്ജിൽ വെച്ചാലും മതി. സെറ്റ് ആയാൽ ഒരു പ്ലേറ്റിൽ മറിച്ചിട്ട് ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം. എല്ലാർക്കും ഇഷ്ട്ടയോ.. ?
Try ചെയ്തിട്ട് പറയൂ..
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment