Latest Recipes

പനീർ മസാല കറി

പനീർ മസാല കറി
By : Saiju Alex
പനീർ ക്യൂബ്സ് - 200 ഗ്രാം
സവാള - 2
പച്ചമുളക് - 3/4
ഇഞ്ചി, വെളുത്തുള്ളി
പേസ്റ്റ് - 1 ടേബിള്സ്പൂൺ തക്കാളി - 1
മല്ലിപൊടി - 1 ടീ സ്പൂൺ
മുളക്പൊടി - 1ടേബിള്സ്പൂൺ
മഞ്ഞൾപൊടി - 1 ടീ സ്പൂൺ
ഗരംമസാലപൊടി - 1 ടീ സ്പൂൺ
കസൂരി മേത്തി -1 ടീ സ്പൂൺ
മല്ലിയില , ഉപ്പ് , വെണ്ണ
ഒരു പാനിൽ 1 സവാളയും 1/2 കഷണം തക്കാളിയും 2 പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും കുറച്ചു വെണ്ണയിൽ നന്നായി വഴറ്റി അതിലേക്ക് മല്ലിപ്പൊടിയും മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത് നന്നായി മൂപ്പിചെടുക്കുക ഇതിലേക്ക് കസൂരി മേത്തി ചേർത്തൊന്നു വഴറ്റി തീ അണച്ച് ചൂടാറാൻ വയ്ക്കുക .ചൂടാറിയ ശേഷം ഇത് മിക്സിയിൽ അരചെടുക്കാം
ഇനി അതേ പാനിൽ തന്നെ കുറച്ചു ബട്ടെർ ഇട്ട് പനീർ കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഒന്ന് ഫ്രൈ ചെയ്തെടുക്കാം .ശേഷം ആ പാനിൽ നിന്നും പനീർ മാറ്റി അതിലേക്ക് ചെരുതായരിഞ്ഞ സവാളയും തക്കാളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയെടുക്കുക വഴണ്ട് വരുമ്പോൾ പനീർ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അരച്ച് വച്ച കൂട്ട് ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക ഇനി ഇതിലേക്ക് ഗരം മസാല പൊടി ചേർത്ത് കൊടുക്കാം .... മല്ലിയില വിതറി ഉപയോഗിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes