Latest Recipes

വട്ടയപ്പം

വട്ടയപ്പം (steamed rice cake)
By : Preetha Mary Thomas

ഞങ്ങൾ പത്തനംതിട്ടക്കാർ പൊതുവേ പെസഹായ്ക്ക് വട്ടയപ്പമാണ് ഉണ്ടാക്കുന്നത്...

ഇവിടെ ഞാൻ കൊടുത്തിരിക്കുന്നത്
പരാമ്പരഗത രീതി അല്ല ,ഞാൻ ഉണ്ടാക്കുന്ന രീതിയാണ്...

പച്ചരി 2 കപ്പ്
കരിക്ക് തേങ്ങ 1
യീസ്റ്റ് 1/2 ടീസ്പൂൺ
ചോറ് 1/2 കപ്പ്
പഞ്ചസാര ആവശ്യത്തിന്
ഏലക്ക 2 പൊടിച്ചത്

തേങ്ങാക്കൊത്ത് ,അണ്ടിപരിപ്പ്,ഉണക്കമുന്തിരി ആവശ്യത്തിന്..(നിർബന്ധമില്ല )
നന്നായി കുതിർത്ത് വെച്ച പച്ചരി കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക(വെള്ളത്തിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കാം )

തേങ്ങ വെള്ളം ചേർക്കാതെ അരയ്ക്കുക ,പകുതി അരവാകുമ്പോൾ,ചോറ്,യീസ്റ്റും അല്പം വെള്ളവും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക...

ഇനി അരച്ചെടുത്ത,പച്ചരിയും,
തേങ്ങാക്കൂട്ടും,ഒരുമിച്ച് ഒന്നു കൂടി മിക്സിയിൽ നന്നായി മിക്സ് ചെയ്തു വെക്കുക ..

പിറ്റേദിവസം പൊങ്ങിയമാവിൽ,ഏലക്ക പൊടിച്ചത് ,ഉപ്പും ചേർത്തിളക്കി ,മയം പുരട്ടിയ(എണ്ണ/നെയ്യ് ) വട്ടപാത്രത്തിൽ പകുതി മാവ് ഒഴിച്ച് മുകളിൽ ,വറുത്ത,അണ്ടിപരിപ്പ് ഉണക്കമുന്തിരി ,തേങ്ങ ാക്കൊത്ത് വിതറി (പകുതി വേവാകുമ്പോൾ ഇവ വിതറുകയാണെന്കിൽ താണു പോകില്ല)
ഒട്ടും ആവി പോകാതെ ,അപ്പചെമ്പിൽ
പുഴുന്ങ്ങി എടുക്കാം ...

ഒരു ടൂത്ത്പ്പിക്ക് ഉപയോഗിച്ച് കുത്തി നോക്കാം വെന്തോ എന്ന് ,ടൂത്ത്പ്പിക്കിൽ മാവ് പറ്റിപിടിച്ചിട്ടില്ലെന്കിൽവെന്തു എന്നു മനസ്സിലാക്കാം...
എല്ലാവരും ഉണ്ടാക്കി നോക്കണേ....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment