Latest Recipes

സ്പൈസി ചില്ലി ചിക്കന്‍

സ്പൈസി ചില്ലി ചിക്കന്‍
By : Arathi Pramod

ആവശ്യമുള്ള സാധനങ്ങള്‍
************************
ചിക്കന്‍ – 500 ഗ്രാം(ചെറിയ കഷ്ണങ്ങലാക്കിയ ചിക്കന്‍ -കോണ്‍ഫ്ളവര്‍,ഉപ്പ്,ഓരോ tbspn ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,1 tspn മുളക് പൊടി, ഒരു മുട്ട എന്നിവ മിക്സ്‌ ചെയ്ത് അതില്‍ മുക്കി വറുത്തെടുത്തത് )
ഇഞ്ചി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 3 tspn
പച്ചമുളക് – 4 എണ്ണം
ഉപ്പ് – പാകത്തിന്
സവാള – 2
കാപ്സിക്കം – 1 വലുത്
ടൊമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് – 2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളവര്‍ – 1 ടേബിള്‍ സ്പൂണ്‍
ഗ്രീന്‍ ചില്ലി സോസ് -1tbspn
സ്പ്രിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞത്—2-3 tbspn

തയ്യാറാക്കുന്ന വിധം
*****************************
ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണ ചൂടാവുമ്പോള്‍ സവാളയും, കാപ്സിക്കവും അല്‍പ്പം ഉപ്പ് ചേര്‍ത്ത് വയറ്റുക.ഇതിനോടൊപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവയും പച്ചമണം മാറി കിട്ടുന്നതുവരെ വഴറ്റുക,അധികം വഴട്ടരുത്. ഇതിലേക്ക് സോസുകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക.കുരുമുളക്പൊടിയും ചേര്‍ത്തിളക്കിയശേഷം ഇതിലേക്ക് വറുത്ത് വച്ച ചിക്കനും കോണ്‍ഫ്ളവര്‍ കുറച്ച് വെള്ളത്തില്‍ ലയിപ്പിച്ചതും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.കുറുകി വരുമ്പോള്‍ ഗ്രേവി നന്നായി കഷ്ണങ്ങളില്‍ പുരണ്ടിട്ടുണ്ടാകും. ശേഷം സ്പ്രിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞത് വിതറി അടുപ്പില്‍ നിന്ന് മറ്റാം. ചില്ലി ചിക്കന്‍ തയ്യാര്‍.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment