Latest Recipes

പിടിയും കോഴിക്കറിയും

പിടിയും കോഴിക്കറിയും 
By : Sree Harish
ഞാൻ കുത്തരി കുതിർത്തു അരച്ചാണ്‌ ചെയ്തത്. ഒന്നരക്കപ്പ് മട്ട / കുത്തരി / പച്ചരി അങ്ങനെ എന്തെങ്കിലും 6-8 മണിക്കൂർ അല്ലെങ്കിൽ overnight കുതിർത്ത ശേഷം കുറേശ്ശെ വെള്ളമൊഴിച്ച് കൊഴുക്കട്ടയുടെ മാവിന്റെ പരുവത്തിൽ അരക്കുക. ഇതിലേക്ക് അര മുറി തേങ്ങ തിരുങ്ങിയതും അര ടി സ്പൂൺ ജീരകവും മൂന്നു കുഞ്ഞുള്ളിയും ഒന്ന് ചതച്ചതും ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.ഞാൻ ഇതിലേക്ക് ഒരു വല്യ സ്പൂൺ തേങ്ങാപ്പാൽ കൂടെ ചേർത്തു കേട്ടോ ..ഒരു special effect ന്. (optional ). മാവ് ചെറിയ ഉരുളകളാക്കി തിളച്ച വെള്ളത്തിലേക്ക്‌ (3 ഗ്ലാസ്‌ വെള്ളം ) പതുക്കെ ഇട്ടു മൂടി വെച്ച് 10-15 മിനിട്ട് വേവിച്ചെടുക്കാം . വെച്ച കോയീൻറെ കൂടെ സൂപ്പർ !! വെള്ളത്തിൽ ഇട്ട ശേഷം ഒന്ന് തിളച്ചു കഴിയുമ്പോൾ മൂടി അല്പ്പം തുറന്നു വേവിച്ചാൽ "പിടി" പൊട്ടി പോകില്ല.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment