Latest Recipes

വെജിറ്റബിൾ കുറുമ

വെജിറ്റബിൾ കുറുമ
By : Muneera Saheer

ഞാൻ ഇവിടെ ഉപയോഗിച്ചത് 
കോളിഫ്ളവർ - 1 ടീ കപ്പ്, 
ബീൻസ് - 10 എണ്ണം, 
കാരറ്റ് - 1 വലുത്, 
ഉരുളകിഴങ്ങ് - 1 എന്നിവയാണ്... 
ഗ്രീൻപീസും ചേർക്കാം...
സവാള - 1 വലുത് ( ചെറുതായി അരിഞ്ഞത് ) 
തക്കാളി - 1
പച്ചമുളക് - 3 എണ്ണം
മുളക്പൊടി - 1 ടിസ്പൂൺ
മഞ്ഞൾപൊടി - 1/2 ടിസ്പൂൺ
കറിവേപ്പില - 2 തണ്ട്
എണ്ണ - 1 ടേബിള്‍സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

പേസ്റ്റ് തയ്യാറാക്കാനുളള ചേരുവകൾ
---------------------------------------

തേങ്ങ ചിരകിയത് - 1/2 ടീ കപ്പ്
അണ്ടിപരിപ്പ് - 12 എണ്ണം ( ഇളം ചുടുവെള്ളത്തിൽ 15 മിനിറ്റ് കുതിർത്തു വെക്കുക )
കടലപരിപ്പ് (വറുത്തത്) - 1 ടേബിൾസ്പൂൺ
കസ്കസ് ( poppy seeds ) - 1 ടിസ്പൂൺ
പെരുജീരകം - 1 ടിസ്പൂൺ
ജിരകം ( cumin seeds ) - 1/2 ടിസ്പൂൺ
ഗ്രാമ്പൂ - 3 എണ്ണം
പട്ട - 1 ഇഞ്ച് നീളം
കുരുമുളക് - 10 എണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍സ്പൂൺ

പേസ്റ്റ് ആക്കാനുളള ചേരുവകളും, കുറച്ച് വെളളവും ചേര്‍ത്ത് മിക്സിയിൽ അരച്ച് വെക്കുക... (തേങ്ങ ഒഴികെ ബാക്കി ഏല്ലാം പൊടിച്ചിട്ട് പിന്നെ തേങ്ങ യുടെ കുടെ ഇട്ട് അരച്ചാൽ വേഗം അരഞ്ഞു കിട്ടും )

പാനിൽ എണ്ണ ചൂടാക്കി സവാള ഇട്ട് വഴറ്റുക... ബ്രൗൺ നിറമായാൽ കറിവേപ്പില, തക്കാളി കഷ്ണങ്ങളാക്കിയതും, മുളകുപൊടി, മഞ്ഞൾപൊടി അരച്ച പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റുക... അരിഞ്ഞ് വെച്ച പച്ചക്കറികളും ആവശ്യത്തിന് ഉപ്പും, വെളളവും ചേര്‍ത്ത് യോജിപ്പിച്ച് വേവിക്കുക... പച്ചക്കറികൾ ഒക്കെ വെന്ത് പാകമായാൽ തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റി വിളമ്പാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment