Latest Recipes

ഓട്സ് ക്യാരറ്റ് പായസം

ഓട്സ് ക്യാരറ്റ് പായസം 
By: Preetha Mary Thomas

രുചികരമായ ഒരു പായസം 

റോൾഡ് വൈറ്റ് ഒാട്സ് 1\2 cup

ക്യാരറ്റ് പൊടിയായി
ഗ്രേറ്റ് ചെയ്തത് 1\2 cup
കൻഡൻസഡ് മിൽക്ക് 200 gm
പാൽ 2 1/2 cup
ഏലക്ക 2-3
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
ആവശ്യത്തിന്

നെയ്യ് 1 1\2 tbs

ഒാട്സ് ചെറിയ തീയിൽ റോസ്റ്റ് ചെയ്ത് എടുക്കുക...
ചുവട് കട്ടിയുള്ള പാത്രത്തിൽ കുറച്ച് ,
നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അണ്ടിപരിപ്പും, മുന്തിരിയും റോസ്റ്റ് ചെയ്ത് മാറ്റുക..

ബാക്കി നെയ്യ് ഒഴിച്ച് ക്യാരറ്റ് ചേർത്ത് പച്ചമണം മാറുന്നതു വരെ വരട്ടുക..
ഏലക്ക പൊടിച്ചത് ചേർത്തിളക്കി മാറ്റി വെക്കാം ...
കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക...ഒാട്സും ചേർത്തു വെന്തു വരുമ്പോൾ ...ക്യാരറ്റ് ചേർത്തുനല്ലവണ്ണം ഇളക്കുക..

ഇനി കൺഡെൻസ്ഡ് മിൽക്ക് ചേർക്കാം നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക ,അവസാനം നട്സും,കിസ്മസും ചേർത്ത് വാങ്ങുക....

(കൺഡെൻസ്ഡ് മിൽക്കിൽ മധുരം ഉള്ളത് കൊണ്ടാണ്...പഞ്ചസാര ചേർക്കാത്തത്....
ക്യാരറ്റ് പൊടിയായി ഗ്രേറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.. )

ഇഷ്ടപ്പെട്ടെന്കിൽ പറയാൻ മറക്കരുതേ...
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment