Latest Recipes

പപ്പായ ചെറുപരിപ്പ് തോരൻ

പപ്പായ ചെറുപരിപ്പ് തോരൻ 
By: Preetha Mary Thomas

രുചികരവും, പോഷകസമൃദ്ധവുമായ ഒരു തോരൻ ...

പപ്പായ തൊലി കളഞ്ഞ് ചെറുതായി ഗ്രേറ്റ് ചെയ്തത് 1 കപ്പ്
ചെറുപയർ പരിപ്പ് 1/2 കപ്പ്
പച്ചമുളക് 3
ചെറിയ ഉള്ളി 3

തേങ്ങ ചിരകിയത് 1/2 കപ്പ്
ജീരകം ഒരു നുളള്
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ

അരി ഒരു നുളള്
കറിവേപ്പില
ഉപ്പ്

പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ...അരി വറുക്കുക..
ഉള്ളി നീളത്തിൽ അരിഞ്ഞത് മൂപ്പിക്കുക ..പച്ചമുളക് വട്ടത്തിൽ മുറിച്ചത്...വഴററുക ...
ഇതിലേക്ക് ..കുറച്ച് സമയം കുതിർത്ത് വെച്ച..ചെറുപയർ പരിപ്പ് ,പപ്പായ ,മഞ്ഞൾ പൊടി ,ഉപ്പ് ,കുറച്ച് വെള്ളം ഇവ ചേർത്ത് വേവിക്കുക ...പകുതി വേവാകുമ്പോൾ ...
തേങ്ങ ,ജീരകം ഇവ നല്ലവണ്ണം ചതച്ചെടുത്തത് ...
ചേർത്ത് വെന്തു കഴിയുമ്പോൾ
തുറന്നു വെള്ളം പറ്റിച്ചെടുക്കുക ..

കുറച്ച് പച്ചവെളിച്ചെണ്ണ ചേർത്ത് വാങ്ങാം
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes