Latest Recipes

ചക്ക ,മുരിങ്ങയില എരിശ്ശേരി

ചക്ക കിട്ടിതുടങ്ങിയില്ലേ ?
എനിക്കും കിട്ടി ഒരു വരിക്കചക്ക,പച്ചചക്ക ചുള കൊണ്ട് , മുരിങ്ങയില ചേർത്ത് നല്ല ഒരു എരിശ്ശേരി ഉണ്ടാക്കി,
BY: Preetha Mary Thomas

ചക്ക ,മുരിങ്ങയില എരിശ്ശേരി

ചക്ക ചുള നുറുക്കിയത് 3 കപ്പ്
മുരിങ്ങയില 1 1/2 കപ്പ്
പച്ച മുളക് 4
മഞ്ഞൾ പൊടി 1 ടീസ്പൂൺ
ഉപ്പ്
അരപ്പിന്
തേങ്ങ 1/2 മുറി
വെളുതുള്ളി അല്ലി 3
(ചിലർ ചേർക്കാറില്ല)
ജീരകം ഒരു നുളള്
ഇവ നല്ലവണ്ണം അരച്ചെടുത്തത്...
വറുത്തിടാൻ
കറിവേപ്പില
വറ്റൽ മുളക് 3
തേങ്ങ 1 /4 കപ്പ്
ചക്ക നുറുക്കിയതും ,മുരിങ്ങയില യും,ഉപ്പും ,മഞ്ഞൾ പൊടിയും, പച്ചമുളക് നെടുകെ പിളർന്നത് ഇവ ചേർത്ത് വേവാൻ വെക്കുക ,വേവാകുമ്പോൾ അരപ്പ് ചേർത്തിളക്കി ,തിള വന്നു കഴിഞ്ഞ്
വറുത്തിടാൻ ഉള്ളത് ചേർത്ത് വാങ്ങാം 
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment