Latest Recipes

മാങ്ങാ ഉടച്ചു കറി

മാങ്ങാ ഉടച്ചു കറി 
By : Josmi Treesa
പച്ചമാങ്ങ ചറിയ കഷണങ്ങളാക്കി മുറിച്ചു പച്ചമുളകും ഉപ്പും മഞ്ഞള്‍പൊടിയും ആവിശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങയില്‍ 2ചുവന്നുള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരക്കുക. മാങ്ങാ നന്നായി വെന്തുകഴിയുമ്പോള്‍ കഷണങ്ങള്‍ ചെറുതായി ഉടക്കുക. ഇതിലേക്ക് അരച്ച തേങ്ങക്കൂട്ട് ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍ 2-3 മിനുറ്റ് വേവിക്കുക അധികം വെള്ളം വേണ്ട.. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, ചുവന്നുള്ളി, കറിവേപ്പില ചേര്‍ത്ത് താളിച്ച്‌ ചേര്‍ക്കുക. ഒരുനുള്ള് മുളക് പൊടി കൂടെ വേണമെങ്കില്‍ ചേര്‍ക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes