Latest Recipes

ഉണക്കചെമ്മീന്‍ ചമ്മന്തിപൊടി`

ഉണക്കചെമ്മീന്‍ ചമ്മന്തിപൊടി
By : Meera Vinod
ഉണക്കചെമ്മീന്‍ -കാല്‍ കിലോ
തേങ്ങ -1
വറ്റല്‍ മുളക് -12-15(എരിവ് വേണ്ടവര്‍ക്ക് കൂട്ടാം)
ഇഞ്ചി -1 വല്യ കഷ്ണം
വെളുത്തുള്ളി -6-8 എണ്ണം
വാളന്‍ പുളി -ഒരു ചെറു നെല്ലിക്കാ വലുപ്പം
കൊച്ചുള്ളി -10-12
വെളിച്ചെണ്ണ -2 സ്പൂണ്‍
കറിവേപ്പില
ഉപ്പ് - ആവശ്യത്തിന്
ഉണക്കചെമ്മീന്‍ വലുതാണേല്‍ തലയും വാലും കളഞ്ഞ് വൃത്തിയാക്കി വക്കുക .ഒരു പാന്‍ ചൂടാക്കി ചെമ്മീനും കുറച്ച് ഉപ്പും ചേര്‍ത്ത് കരിയാതെ വറുത്ത് മാറ്റുക .ആ പാനില്‍ തന്നെ 2-3 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ,വറ്റല്‍മുളക്,ചെറുതായരിഞ്ഞ ഇഞ്ചി ,വെളുത്തുള്ളി,കുഞ്ഞുള്ളി എന്നിവ കരിയാതെ വറുക്കുക .കറിവേപ്പില ചേര്‍ത്ത് മൊരിക്കുക.തേങ്ങ നന്നായി മൊരിഞ്ഞു വരുബോള്‍ ചെമ്മീന്‍ ചേര്‍ത്ത് ഇളക്കുക .തീ ഓഫ് ചെയ്യുക .തണുത്ത ശേഷം പുളി കൂടി ചേര്‍ത്ത് പൊടിച്ചെടുക്കുക.ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക
കഞ്ഞി,ചോറ്,മരിച്ചീനി എന്നിവയ്ക്കൊപ്പം കഴിക്കാം.
Air tight ടിന്നില്‍ ഇട്ട് വച്ചാല്‍ കേടാകാതിരിക്കും.
 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes