Latest Recipes

മത്തങ്ങ എരിശ്ശേരി

മത്തങ്ങ എരിശ്ശേരി .......
By : Indulekha S Nair
മത്തങ്ങ...കാല്‍ കിലോ 
വന്‍പയര്‍ ..ഒരു പിടി 
മത്തങ്ങ മീഡിയം കഷ്ണം(അത്രചെറുത്‌ആവാന്‍പാടില്ല..വെന്തു കുഴയും) ആയി അരിഞ്ഞത്......
തേങ്ങ ..ഒരു മുറി ...
..മുളകു..പൊടി..ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി അര സ്പൂണ്‍
ഉപ്പ് ആവശ്യത്തിനു .... ഒരുനുള്ള് കുരുമുളക്പൊടി ഇവഇട്ടു ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക.....
(വന്‍പയര്‍ ഒരു3 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടാല്‍ പെട്ടന്നു വെന്തുകിട്ടും).......
മത്തങ്ങ വെന്തുവരുമ്പോള്‍ വന്‍പയര്‍ ചേര്‍ക്കുക......അതിലേയ്ക്ക്മുക്കാല്‍ ഭാഗം തേങ്ങയും അര സ്പൂണ്‍ ജീരകവും ഒരുമൂന്നു ചെറിയഉള്ളിയും ഒരുപച്ചമുളകും (ഒന്നോരണ്ടോ ) നന്നായി അരച്ച് ചേര്‍ക്കുക......
ബാക്കി ഉള്ള തേങ്ങ
വറുത്തു ചേര്‍ക്കുക....
....അതിലേയ്ക്ക്ഉള്ളിചേര്‍ത്ത് കടുക് വറുക്കുക..
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment