Latest Recipes

മാങ്ങയിട്ട മീന്‍ കറി

മാങ്ങയിട്ട മീന്‍ കറി
By : Murali Sudhakaran
മീന്‍ - 250gm
പുളിയുളള മാങ്ങ - 1(ഇടത്തരം വലിപ്പം)
ഇഞ്ചി അരിഞ്ഞത് - 2ടീസ്പൂണ്‍
വെളുത്തുളളി - 5-6 അല്ലി ചതച്ചത്
പച്ചമുളക് - 5 എണ്ണം നെടുകെ കീറിയത്
മുളകുപൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍(ഞാന്‍ കൂടുതല്‍ എടുക്കാറുണ്ട്)
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
തേങ്ങ ചിരവിയത് - 1/2 കപ്പ്
ചെറിയ ഉളളി - 2 എണ്ണം

മാങ്ങ തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയത് ഇഞ്ചി മുതല്‍ ഉപ്പ് വരെയുളള ചേരുവകള്‍ (പച്ചമുളക് ഒഴികെ) ചേര്‍ത്ത് അല്‍പം വെളളമൊഴിച്ച് ഒരുചട്ടിയില്‍ അടുപ്പത്ത് വെക്കുക. മാങ്ങ പാതിവേവാകുംപോള്‍ മീന്‍ കഷണങ്ങള്‍ ഇടുക, മൂടിവെച്ച് തീ കുറച്ച് വേവിക്കുക.
അതിലേക്ക് തേങ്ങയും ഉളളിയും ചേര്‍തതരച്ചതൊഴിക്കുക. തിള വരുംപോള്‍ വാങ്ങിവെച്ച് വെളിച്ചെണ്ണ തൂവി പച്ചമുളക്, കറിവേപ്പില എന്നിവ ഇടുക. പച്ചമുളക് അവസാനമേ ഇടാവൂ, കറി വിളംപാന്‍ നേരത്ത അതിന്‍റെയൊരു ഗന്ധം വരാനുണ്ട്, സ്വാദും, അതനുഭവിച്ചുതന്നെ അറിയണം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment