Latest Recipes

ചക്കക്കുരു തോരൻ

ചക്കക്കുരു തോരൻ 
By : Preetha Mary Thomas
ചക്കക്കുരു ഏകദേശം 250 ഗ്രാം 

സവാള ചെറുത് 1 \ചെറിയ ഉള്ളി ആവശ്യത്തിന് 

പച്ചമുളക് 3
ചതച്ചെടുക്കാനുള്ളത്

ഇഞ്ചി ഒരു ചെറിയ കഷ്ണം
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
തേങ്ങ ചിരകിയത് 1കപ്പ്
വെളുതുള്ളി അല്ലി 3
ജീരകം ഒരു നുളള്
കറിവേപ്പില
ഇവ നല്ലവണ്ണം ചതച്ചെടുത്തത് ...

ഉപ്പ്
ചെറിയ ഉള്ളി 3

ഒരു ചീനചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ...ചെറിയ ഉള്ളി കനം കുറച്ച് അരിഞ്ഞത് വറുക്കുക ...ഇതിലേക്ക് സവാള ,പച്ചമുളക് ,അരിഞ്ഞത് ഇവ വഴററുക ...
ചക്കക്കുരു തൊലി കളഞ്ഞ് ചുരണ്ടി ചീകി അരിഞ്ഞത്,ഉപ്പ് ഇവ ...ചേർക്കാം(വേണമെന്കിൽ അല്പം വെള്ളം ചേർക്കാം ) ...
പകുതി വേവാകുമ്പോൾ അരപ്പ് ചേർത്തിളക്കി മൂടി വെച്ച് വേന്തു കഴിയുമ്പോൾ ,കുറച്ച് പച്ചവെളിച്ചെണ്ണ ,കറിവേപ്പില ചേർത്തിളക്കി വാങ്ങാം ....

(ഇതിൽ മുരിങ്ങയില ചേർത്തുണ്ടാക്കിയാൽ നന്നായിരിക്കും...)
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment