Latest Recipes

നാടൻ ചിക്കൻ കറി (Chicken Curry)

നാടൻ ചിക്കൻ കറി (Chicken Curry)
By : Anu Thomas
ചിക്കൻ - 1 കിലോ 
സവാള - 2 
ഇഞ്ചി - ഒരു കഷണം 
വെളുത്തുള്ളി - 6
കറി വേപ്പില - ഒരു തണ്ട്
തക്കാളി - 2
പച്ച മുളക്- 4
മഞ്ഞൾ പൊടി - 1/ 2 ടീ സ്പൂണ്‍
മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
മല്ലി പൊടി - 1 ടേബിൾ സ്പൂണ്‍
ചിക്കൻ മസാല - 2.5 ടീ സ്പൂണ്‍

ഇഞ്ചി,വെളുത്തുള്ളി ,പച്ച മുളക് ,കറി വേപ്പില എല്ലാം കൂടി അരച്ച് മാറ്റി വെക്കുക .സവാളയും അരച്ച് മാറ്റി വെക്കുക .എണ്ണ ചൂടാക്കി അരപ്പ് ഉപ്പും ചേർത്ത് വഴറ്റുക.മഞ്ഞൾ ,മല്ലി,മുളക്,ചിക്കൻ മസാല പൊടികൾ ചേർത്ത് വഴറ്റുക.തക്കാളി കഷണങ്ങൾ ചേർത്ത് വഴറ്റി സോഫ്റ്റ്‌ ആകുമ്പോൾ ചിക്കൻ ഉപ്പും ചേർത്ത് നന്നായി ഇളക്കുക. 1/ 2 കപ്പ്‌ ചൂട് വെള്ളം ചേർത്ത് മിക്സ്‌ ചെയ്തു വേവിക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ കടുക് വറുത്തു കറി വേപ്പിലയും ,വറ്റൽ മുളകും താളിച്ച്‌ ചേർക്കുക.
« PREV
NEXT »

1 comment

  1. അടിപൊളി . എന്നെ പോലെ ഉള്ള ബാച്ചിലേര്‍സ്ന് വളരെ എളുപ്പം ഉണ്ടാക്കാവുന്നാ രുചിയേറിയ കറി .

    Really Nice . Thanks :)

    ReplyDelete

Our Website is One of the Largest Site Dedicated for Cooking Recipes