Latest Recipes

ബ്രോക്കോളി മസാല - Broccoli Masala

ബ്രോക്കോളി മസാല - Broccoli masala )
By :  Muneera Saheer

1. ബ്രോക്കോളി - 150 gm
2. ചന (വെളളകടല) - 1/4 കപ്പ് 
3. മല്ലി - 1 ടിസ്പൂൺ ( വറുത്ത് പൊടിച്ചത് )
4. ജിരകം - 1 ടിസ്പൂൺ
5. സവാള - 2
6. വെളുത്തുള്ളി - 1 ടിസ്പൂൺ
7. ഇഞ്ചി - 1 ടേബിള്‍സ്പൂൺ
8. പച്ചമുളക് - 3 (എരിവ് അനുസരിച്ച് അളവിൽ മാറ്റം വരുത്താം )
9. തക്കാളി - 1
10. എണ്ണ - 1ടേബിള്‍സ്പൂൺ
11. ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

ബ്രോക്കോളി നന്നായി കഴുകി കഷണങ്ങളാക്കി വെക്കുക...

ചന വേവിച്ച് മാറ്റി വെക്കുക...

പാനിൽ എണ്ണ ചൂടാക്കി ജിരകം ഇട്ട് മൂപ്പിക്കുക... മല്ലി ഇട്ട് വഴറ്റുക... സവാള, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക... ബ്രൗൺ നിറമായാൽ തക്കാളി കഷ്ണങ്ങളാക്കിയതും, ഉപ്പും, ബ്രോക്കോളിയും, പച്ചമുളക് അരിഞ്ഞതും, വേവിച്ച ചനയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കുറച്ചു വെളളം തളിച്ച് 5, 7 മിനിറ്റ് ചെറിയ തീ യിൽ വേവിക്കുക... വെന്തു dry ആയാൽ പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം...
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment