Latest Recipes

കാരാവട

കാരാവട
By : Meera Vinod
പച്ചരി -മുക്കാല് ഗ്ലാസ്
ഉഴുന്ന് -കാല് കപ്പ്
തുവര പരിപ്പ്- കാല് കപ്പ്
കടലമാവ് (കടല പരിപ്പ്) -കാല് കപ്പ്
ഇഞ്ചി
പച്ച മുളക്-3
വറ്റ്‌ല് മുളക് -2
മുളക് പൊടി -1 സ്പൂണ്(എരുവ് വേണേല് കൂടുതല് ഇടാം)
കായപൊടി -കാല് സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
പച്ചരി 3 മണിക്കൂര്‍ കുതിര്‍ക്കണം.ഉഴുന്ന്,തുവര പരിപ്പ്,(കടല പരിപ്പ് ആണ് ചേര്ക്കുന്നത് എന്‍കില്‍ അതും) ഒന്നര മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്ത് അരക്കുക .അരക്കുബോള്‍ വെള്ളം കുറച്ച് ചേര്‍ത്ത് കട്ടിക്ക് അരക്കണം.അരച്ച പച്ചരി മാവില്‍ ഉഴുന്ന് ,കടല പരിപ്പ് ,തുവര പരിപ്പ് ഇവ അരച്ചതും ചേര്‍ക്കുക .കടല മാവ് ആണ് ചേര്‍ക്കുന്നത് എന്‍കില്‍ അതും ചേര്‍ക്കുക.ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി ,പച്ച മുളക് ,വറ്റല്‍ മുളക് എന്നിവയും മുളക് പൊടി,കായപൊടി ,ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കുക.വെള്ളം കൂടിയാല്‍ കുറച്ച് കടല മാവ് ചേര്‍ക്കുക .ചീന ചട്ടിയില്‍ എണ്ണ ചൂടാകുബോള്‍ ഉരുളകളായോ സ്പൂണില്‍ എടുത്തോ മാവ് ഇടുക.തിരി കുറച്ചിട്ട് വറുക്കുക.കാരാവടയും പൊട്ടു കടല ചമ്മന്തിയുമാണ് കൂടുതല്‍ ടേസ്റ്റ്.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes