Latest Recipes

കുത്തരി പാൽപ്പായസം

കുത്തരി പാൽപ്പായസം

By : Sree Harish

കുത്തരി -1 1/ 2 കപ്പ്‌
വെള്ളം ചേർത്ത് കാച്ചിപാട നീക്കിയ പാൽ - 4 കപ്പ്‌
വെള്ളം ചേർക്കാതെ കാച്ചിയ പാൽ -2 കപ്പ്‌
പഞ്ചസാര -1 കപ്പ്‌
ഏലക്ക ചതച്ചത് -3
നെയ്യ് -1 ടേബിൾ സ്പൂണ്‍
ബദാം കുതിർത്ത് ചെറുതായി അരിഞ്ഞത് (optional )
പിസ്ത (optional)
കുതിർത്ത അരി വെള്ളം ചേർത്ത് കാച്ചിയ പാൽ ചേർത്ത് നന്നായി വേവിക്കാം.(low fat പാലുപയോഗിക്കുകയാനെങ്കിൽ വെള്ളം ചേർക്കേണ്ട).ഇടക്ക് അടിക്കു പിടിക്കാതെ ഇളക്കാൻ മറക്കരുതേ.അരി വെന്തു കുറുകി വരുമ്പോൾ കാച്ചിയ പാലും പഞ്ചസാരയും ചേർക്കാം .ഇതു നന്നായി കുറുകി വരുമ്പോൾ ഏലക്കയും,ബദാം പരിപ്പും പിസ്തയും നെയ്യിൽ ഒന്ന് ചൂടാക്കിയതും ചേർക്കാം.വളരെ രുചിയുള്ള പാൽപ്പായസം റെഡി. കുത്തരിക്ക് പകരം പൊടിയരിയും ഉപയോഗിക്കാം.ഒരു ടേബിൾ സ്പൂണ്‍ ചൂടുപാലിൽ ഒരു നുള്ള് കുങ്കുമപ്പൂവ് കുതിർത്തു ചേർത്താൽ വേറൊരു ടേസ്റ്റ് ആക്കാം. നന്ദി സുഹൃത്തുക്കളെ ! "ഹാപ്പി ന്യൂ ഇയർ "!
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment