Latest Recipes

പാലപ്പം.

പാലപ്പം...
By : Preetha Mary Thomas
യീസ്ററ് ചേർക്കാതെ ഉണ്ടാക്കിയ നല്ല വെള്ള ഉടുപ്പിൽ ഗോൾഡൻ ഫ്രില്ലിട്ട പാലപ്പം.....

പച്ചരി 2 കപ്പ് 
ഇളവൻ തേങ്ങ 1
ചോറ് രണ്ടു വലിയ തവി
ബേക്കിങ്ങ് സോഡ 1/4 ടീസ്പൂൺ
പഞ്ചസാര 3 ടേബിൾ സ്പൂൺ(ആവശ്യാനുസരണം )
ജീരകം ഒരു നുളള് (നിർബന്ധമില്ല )
ഉപ്പ്

തേങ്ങ ചിരകിയത് അരച്ചെടുത്തത് ,
നല്ലവണ്ണം കുതിർത്ത പച്ചരി ,പഞ്ചസാര ,ചോറ് ,ജീരകം ,ഇവ ഒരുമിച്ച് നല്ലവണ്ണം അരച്ചെടുക്കുക...
രാവിലെ സോഡാപ്പൊടി,ഉപ്പ് ചേർത്തിളക്കി അരമണിക്കൂർ കഴിഞ്ഞ് .....
പാലപ്പചട്ടി നല്ലവണ്ണം ചൂടാകുമ്പോൾ എണ്ണ പുരട്ടി ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ചെടുത്ത് മൂടി വെച്ച് വേവാകുമ്പോൾ എടുക്കാം ...

പാലപ്പചട്ടി നല്ലവണ്ണം ചൂടാകുമ്പോൾ മാത്രം മാവ് ഒഴിക്കുക ...
ഒാരോ പ്രാവശ്യവും മാവ് ഇളക്കി വേണം മാവ് എടുക്കാൻ ...

വെളളത്തിന് പകരം കരിക്കിൻ വെള്ളം ചേർത്ത് അരച്ചാൽ നല്ല സ്വാദ് ആണ്....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment