Latest Recipes

.

ഹെല്‍ത്തി ചപ്പാത്തി

ഹെല്‍ത്തി ചപ്പാത്തി
By : Meera Vinod
റവ -അര കപ്പ്
ഓട്സ് -4 സ്പൂണ്‍
ആട്ട മാവ് -2 സ്പൂണ്‍ 
കപ്പലണ്ടി -ഒരു പിടി
എണ്ണ -2 സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെള്ളം -അര കപ്പ്
ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഓട്സ് ,ഒരു പിടി കപ്പലണ്ടി എന്നിവ ചൂടാക്കുക (തിരി കുറച്ച് വച്ച് ചൂടാക്കുക ഓട്സ് വേഗം കരിയും) ഓട്സ് ഒരു ബ്രൗണ്‍ കളര്‍ ആകുബോള്‍ ഓഫ് ചെയ്യുക.തണൂത്തു കഴിഞ്ഞ് നന്നായി പൊടിച്ചെടുക്കുക.ഒരു പാത്രത്തില്‍ അര കപ്പ് വെള്ളം വച്ച് കുറച്ച് ഉപ്പ് ,2 സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക റവ കുറച്ച് കുറച്ചായി അതിലേക്ക് ഇട്ട് ഒരു സ്പൂണ്‍ കൊണ്ട് ഇളക്കുക അല്ലെങ്കില്‍ കട്ട പിടിക്കും.അത് തണുത്ത ശേഷം ഓട്സ് കപ്പലണ്ടി എന്നിവ പൊടിച്ചത് ആട്ട മാവ്( വേണേല്‍ ആട്ടക്കു പകരം മൈദ മാവ് ചേര്‍ക്കാം) റവ എന്നിവ ചേര്‍ത്ത് ചപ്പാത്തിക്കു കുഴക്കും പോലെ കുഴക്കുക വെള്ളം കൂടിയാല്‍ കുറച്ച് മാവ് ചേര്‍ത്ത് കുഴക്കുക.പാന്‍ ചൂടാക്കി ചപ്പാത്തി ഉണ്ടാക്കാം .ഞാന്‍ ചപ്പാത്തി ഉണ്ടാക്കിയപ്പോ എണ്ണ പിന്നീട് ചേര്‍ത്തില്ല.എണ്ണ ചേര്‍ത്തും ഉണ്ടാക്കാം .
break fastinu ആണേല്‍ തലേ ദിവസം കുഴച്ച് ഒരു പാത്രത്തില്‍ അടച്ച് വച്ച് രാവിലെ ഉണ്ടാക്കാം നല്ല സോഫ്റ്റ് ആയിരിക്കും.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes