Latest Recipes

കാബേജ് മെഴുക്ക് വരട്ടി


കാബേജ് മെഴുക്ക് വരട്ടി
By : Meera Vinod
കാബേജ് - അര
സവാള -ചെറിയതാണേല്‍ ഒന്ന് വലുതാണേല്‍ പകുതി മതി
പച്ച മുളക് -2
വെളുത്തുള്ളി -2 അല്ലി
എണ്ണ
ഉപ്പ്           -ആവശ്യത്തിന്
മുളക് പൊടി -1സ്പൂണ്‍ (കൂടുതല്‍ വേണ്ടവര്‍ക്ക് ഇടാം)
മഞ്ഞള്‍ പൊടി - കാല്‍  സ്പൂണ്‍
ഗരം മസാല -കാല്‍ സ്പൂണ്‍ (optional)
ഒരു ചീനചട്ടിയില്‍ കാബേജ് ,സവാള ,പച്ച മുളക്,വെളുത്തുള്ളി  എന്നിവ നീളത്തില്‍ അരിഞ്ഞ് (കാബേജ് കൊത്തി അരിയണ്ട) അര ഗ്ലാസ് വെള്ളവും കുറച്ച് ഉപ്പും ചേര്‍ത്ത് വേവിക്കുക .ഒരുപാട് വേകണ്ട.(എണ്ണ കുറച്ച് ഉപയോഗിക്കാന്‍ ഒന്ന് വേവിച്ചു എന്നേയുള്ളു)വെള്ളം വറ്റുബോള്‍ കുറച്ച് എണ്ണ ഒഴിച്ച് മുളക് പൊടി ,ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക.(ഗരം മസാല വേണ്ടവര്‍ ചേര്‍ത്താല്‍ മതി അല്ലാത്തവര്‍ മുളക് പൊടി ,മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്താല്‍ മതി).
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes