Latest Recipes

എടുപ്പിടിന്നു ഒരു തൊടുകറി

****എടുപ്പിടിന്നു ഒരു തൊടുകറി****
By : Keerthi Nair
സുഹൃത്തുക്കളെ,

പാചകം ചെയ്യാൻ അത്യാവശ്യം മടി,ഉഴപ്പ് ഉള്ള അവസരങ്ങളിൽ എന്നെ സഹായിക്കാറുള്ള ഒരു കറി ആണ് ഇത്.ചൂട് ചോറും ഇതും മാത്രം മതി വയർ നിറയാൻ.

ചെറിയ ഉള്ളി - 10 എണ്ണം ( മടി ഉണ്ടായിരുന്ന കൊണ്ട് ഒരു സവാള അരിഞ്ഞു എടുത്തു)

പച്ചമുളക് - 2 -3 വട്ടത്തിൽ അരിഞ്ഞത്

വാളന്പുളി - ഒരു ചെറിയ ഉരുള

കായം - 1 ചെറിയ സ്‌പൂൺ

ഉപ്പു - ആവശ്യത്തിന്

ക്റിവെപ്പ്ലാ - ഒരു കതിർ

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി അതിലേക്ക് ഇട്ടു ഉപ്പു ചേർത്ത് നന്നായി വഴറ്റുക.പച്ചമുളക് ചേർക്കുക.പുളി കുതിർത്തു നന്നായി പിഴിഞ്ഞ് ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുക.

കറി തിക്ക് ആയി വരുമ്പോൾ curryvepila നന്നായി ഞരടി ചേർക്കുക. കറി വാങ്ങി വെക്കും മുൻപേ കുറച്ചു കായം ചേർത്ത് കുറച്ചു വെളിച്ചെണ്ണ കൂടെ ചേർത്ത് വാങ്ങുക.

ചൂട് ചോറും തൈരും, പുളിയും,എരിവും,ഉപ്പും,ഉള്ളിയുടെ മധുരവും ഉള്ള ഈ ഉള്ളി തൊടുകറി യും.... Enjoy !!!
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes