Latest Recipes

ചീര അവിയൽ

ചീര അവിയൽ
By : Sherin Reji
സ്വയം പാകം ചെയ്തു കഴിക്കുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ്!! അത് സ്വയം കൃഷി ചെയ്ത പച്ചക്കറികൾ കൂടി ആയാലോ? വല്യ പാടൊന്നും ഇല്ലന്നെ ഒരിത്തിരി സമയോം കൃഷി ചെയ്യാനുള്ള മനസും ഉണ്ടായ മതി.. തമിഴ്നാട്ടിൽ നിന്നുള്ള വിഷം തളിച്ച പച്ചക്കറി കഴിച്ചു ആരോഗ്യം കളയണ്ടാല്ല്ലോ.. ഇപ്പൊ ചീര തന്നെ എടുക്കാം.. വീട്ടില് വെറുതെ കളയുന്ന പ്ലാസ്റ്റിക്‌ കവറിൽ ഇത്തിരി മണ്ണും ചാണകപൊടിയും നിറച്ചു ചീര വിത്ത് നടാം..
പറമ്പിലോ, ഗ്രോ ബാഗിലോ , ചട്ടിയിലോ ചാക്കിലോ, കുപ്പിയിലോ ഒക്കെ ചീര നടാം. ടെറസ്, ബാല്‍ക്കണി കര്‍ഷകകര്‍ക്ക് നന്നായി വളര്‍ത്താന്‍ കഴിയുന്നതാണ്ചീര. ഇടയ്ക്കു അടുക്കളയിൽ നിന്നുള്ള ജൈവ മാലിന്യങ്ങളും ഇട്ടു കൊടുക്കാം...
4-5 മൂട്ചീര ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം.
മൂര്ച്ചയുള്ള കത്തി ഉപയോഗിച്ച് മുകളിൽ നിന്നും മുറിചെടുത്തൽ മതി..
വീണ്ടും ശിഖരങ്ങൾ പൊട്ടി മുളക്കും..
ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു, പയര്‍ ഇവയും ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാം.
ചീര
പച്ച മാങ്ങ - പുളിക്ക് ആവശ്യമായത്
മുരിങ്ങക്കോൽ നീളത്തിൽ കഷ്ണങ്ങളാക്കിയത്
തേങ്ങ അര മുറി ചിരകിയത്
ജീരകം 1 സ്പൂണ്‍
പച്ചമുളക് / വറ്റൽ മുളക് എരുവിന് ആവശ്യമായത്
വെളിച്ചെണ്ണ - 2 സ്പൂണ്‍
മഞ്ഞൾപ്പൊടി
ഉപ്പ്
ചീരയുടെ പാകമായ തണ്ടുകൾ പുറത്തെ നാരു കളഞ്ഞു മുരിങ്ങക്കോലിന്റെ അതെ അളവിൽ നീളത്തിൽ മുറിക്കുക
പിഞ്ചു തണ്ടും ഇലയും പൊടിയായി അരിഞ്ഞെടുക്കുക
മാങ്ങ തോലിയോടു കൂടിത്തന്നെ നീളത്തിലുള്ള കഷ്ണങ്ങളായി നുറുക്കുക
മുരിങ്ങക്കോലും ചീരതണ്ട് നീളത്തിൽ നുറുക്കിയിരിക്കുന്നതും മാങ്ങാക്കഷ്ണങ്ങളും അല്പം വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക
കഷ്ണങ്ങൾ വെന്തു വെള്ളം വറ്റാറാകുമ്പോൾ ഇല ചേർത്തിളക്കി അടച്ചു വയ്ക്കുക
പാകമായാൽ തേങ്ങയും ജീരകവും മുളകും കൂടി അരച്ച് വച്ചിരിക്കുന്നത് ചേർത്തിളക്കി നന്നായി ചൂടായാൽ തീ കെടുത്തുക
വെളിച്ചെണ്ണ മുകളിൽ തൂവി അടച്ചു വയ്ക്കുക
15 മിനിട്ട് കഴിഞ്ഞാൽ നന്നായി ഇളക്കി യോജിപ്പിച്ച് വിളമ്പാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment