Latest Recipes

MIXED VEGETABLE MEZHUKKUPURATTI

MIXED VEGETABLE MEZHUKKUPURATTI
By : Anju Ann Sebastian‎

ഉരുളക്കിഴങ്ങ് – 1 വലുത് 
ബീട്രൂറ്റ് – 1 ചെറുത്‌
ക്യാരറ്റ് – 1
ക്യാപ്സിക്കം – 1 പകുതി
സവോള - 1 ചെറുത്‌
പച്ചമുളക് – 2
മഞ്ഞള്‍പൊടി – ½ tsp

ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
കടുക്

ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക്യാരറ്റ്,ക്യാപ്സിക്കം എന്നിവ ചെറിയ കഷ്ണങ്ങളാക്കി ഒരേ വലുപ്പത്തിൽ അരിഞ്ഞുവയ്ക്കണം.

പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.... കടുക് പൊട്ടിച്ചു കറിവേപ്പില, പച്ചമുളക് കീറിയത്, സവോള, ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക്യാരറ്റ്, ഉപ്പു, മഞ്ഞള്‍പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി തീരെ ചെറിയ തീയില്‍ അടച്ചു വെച്ച് വേവിക്കുക.... ഇടയ്ക്കു ഇളക്കി കൊടുക്കണം.... മുക്കാല്‍ വേവ് ആകുമ്പോൾ ക്യാപ്സിക്കം കൂടി ചേര്‍ത്ത് യോജിപ്പിച്ച് അടച്ചു വേവിച്ച് മൊരിച്ച് എടുക്കണം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment