Latest Recipes

ലളിതമായ ഊണ്

ലളിതമായ ഊണ് 
By : Preetha Mary Thomas
നെത്തോലി തോരൻ ,കോളിഫ്ലവർ ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി ,പച്ച മോര് കലക്കിയത് ......

1) നെത്തോലി തോരൻ 

നെത്തോലി 250 gm
വൃത്തിയാക്കി വെക്കുക

തേങ്ങ ചെറിയ അര മുറി
മഞ്ഞൾ പൊടി 1 ടീസ്പൂൺ
ഇഞ്ചി ചെറിയ കഷ്ണം
വെളുതുള്ളി 4 അല്ലി
ഉപ്പ്
ഇവ ചതച്ചെടുത്തത്

പച്ചമുളക് 5
ചെറിയ ഉള്ളി 7
ഇവ അരിഞ്ഞത്
പച്ചമാങ്ങ ചെറുത് അരിഞ്ഞത് /കുടംപുളി 2
കറിവേപ്പില
പച്ചവെളിച്ചെണ്ണ

പച്ചവെളിച്ചെണ്ണ ഒഴിച്ച് എല്ലാ ചേരുവകളും കൈ കൊണ്ട് യോജിപ്പിച്ച് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക ...വെള്ളം പറ്റിച്ചെടുക്കുക ...പച്ചവെളിച്ചെണ്ണ ,കറിവേപ്പില ചേർത്ത് വാങ്ങാം ....

2) കോളിഫ്ലവർ ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി

പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാകുമ്പോൾ ,സവാള ,ഉരുളക്കിഴങ്ങ് ,കഷ്ണങ്ങൾ ,കോളിഫ്ലവർ ഇതളുകൾ യഥാക്രമം വഴററുക ..,ഉപ്പ് ,കുറച്ച് മുളകുപൊടി ,മഞ്ഞൾ ,ചേർത്ത് വേവാകുമ്പോൾ തുറന്നു മൊരിയിച്ചെടുക്കാം ...പുതിനയില അരിഞ്ഞത് ,അല്പം കുരുമുളക് പൊടി ,ഗരംമസാല ..ഇവ തൂവി വാങ്ങാം ....

3) പച്ച മോര് കലക്കിയത്

തൈര് കുറച്ച് വെള്ളം ,ഉപ്പ് ഇവ ചേർത്ത് കലക്കുക ...ഇതിലേക്ക് ,ചെറിയ ഉള്ളി ,പച്ചമുളക് ,ഇഞ്ചി ഇവ ,ചതച്ചെടുത്തത് ,കറിവേപ്പില ,കുറച്ച് മല്ലിയില അരിഞ്ഞത് ചേർത്ത് നല്ലവണ്ണം കലക്കിയെടുക്കുക...
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment