Latest Recipes

ബീട്രൂറ്റ് ഉള്ളി തോരൻ

ബീട്രൂറ്റ് ഉള്ളി തോരൻ. 

By : Sree Harish
പുതുമ ഒന്നും ഇല്ല സുഹൃതുക്കളെ നമുക്ക് പെട്ടെന്നുണ്ടാക്കാവുന്ന ഒരു തോരൻ .
ബീട്രൂറ്റ് -1
സവാള -1 (അല്ലെങ്കിൽ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -10 )
പച്ചമുളക് -3
തേങ്ങ ചിരകിയത്‌ - ആവശ്യത്തിനു
മുളകുപൊടി-1 Tspoon
മല്ലിപ്പൊടി -1 Tspoon
മസാലപ്പൊടി( പെരുംജീരകം,ഗ്രാമ്പൂ ഏലക്ക,പട്ട എന്നിവ ചൂടാക്കി പൊടിച്ചത്) -1/2 Tspoon
മഞ്ഞൾപ്പൊടി
കറി വേപ്പില
ഉപ്പ്
എണ്ണ
ഒരു പാനിൽ അല്പ്പം എണ്ണ ചൂടാക്കി കടുക് വറുത്തതിലേക്കു
ബീറ്റ്രൂട്ടും ഉള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞതിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഒരു മിനിട്ട് അടച്ചു വേവിക്കാം.തേങ്ങ ചിരകിയതിൽ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ഒന്ന് ചതച്ചു എടുക്കാം.ഇതു ബീറ്റ് ഉള്ളി മിക്സിലെക്കു ചേർത്ത് നന്നായി ഇളക്കി മസാലപ്പൊടിയും കറി വേപ്പിലയും ചേർത്ത് വാങ്ങാം.വളരെ എളുപ്പത്തിൽ തോരൻ റെഡി.നന്ദി !
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes