Latest Recipes

ചിക്കന്‍ കീമ + വെജിറ്റബിള്‍ സമോസ

ചിക്കന്‍ കീമ + വെജിറ്റബിള്‍ സമോസ
By: Indu Jaison

ആവശ്യമുള്ള സാധനങ്ങള്‍

1. കീമ - ½ kg
2. സവോള - 2 ചെറുതായി അരിഞ്ഞത്
3. വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
4. പച്ച മുളക് – 1 ചെറുതായി അരിഞ്ഞത്
5. ഗരം മസാല - 1 tsp
6. മഞ്ഞള്‍ പൊടി – ½ tsp
7. ചിക്കന്‍ മസാല -½ tsp
8. കാരറ്റ് – 2 എണ്ണം ചെറുതായി അരിഞ്ഞത്
9. ഉരുളക്കിഴങ്ങ് – 1 എണ്ണം ചെറുതായി അരിഞ്ഞത്
10. ഉപ്പു – ആവശ്യത്തിനു
11. എണ്ണ - ആവശ്യത്തിനു
12. സമോസ ലീഫ് - മാര്ക്കെ റ്റില്‍ വാങ്ങാന്‍ കിട്ടും

ഉണ്ടാക്കുന്ന വിധം

കീമ ആവശ്യത്തിനു ഉപ്പും ചേര്ത്തു അര മണിക്കൂര്‍ മീഡിയം തീയില്‍ വേവിക്കുക. ( കുക്കറില്‍ ആണെങ്കില്‍ ഒരു വിസില്‍ ) . ചൂടായ ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് സവോള, വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ്, പച്ചമുളക് എന്നിവ പച്ച മണം മാറുന്നത് വരെ വഴറ്റി എടുക്കുക . അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ്, ഉരുളക്കിഴങ്ങു എന്നിവ ചേര്ത്തു വഴറ്റുക. ശേഷം കീമ ചേര്ത്തു മസാലപ്പൊടികള്‍ എല്ലാം ചേര്ത്തു നന്നായി വഴറ്റിയെടുക്കുക.

സമോസ ലീഫ് മടക്കി അതില്‍ വഴറ്റി വെച്ചിരിക്കുന്ന ചേരുവ നിറച്ചു ചൂടായ എണ്ണയില്‍ ഇട്ടു വറുത്തു കോരുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment