Latest Recipes

ചെമ്മീന്‍ വറ്റിച്ചത്

ചെമ്മീന്‍ വറ്റിച്ചത്

1. ഇടത്തരം ചെമ്മീന്‍ ഒരു കപ്പ്
2. വെളിച്ചെണ്ണ ആവശ്യത്തിന്
3. കടുക് അര ടീസ്പൂണ്‍
4. ഉലുവ കാല്‍ ടീസ്പൂണ്‍
5. ഇഞ്ചി (ചെറുതായരിഞ്ഞത്) ഒരു ടീസ്പൂണ്‍
6. വെളുത്തുള്ളി (പൊടിയായരിഞ്ഞത്) ഒരു ടീസ്പൂണ്‍
7. ചുവന്നുള്ളി (ചെറുതായരിഞ്ഞത്) ഒരു കപ്പ്
8. തക്കാളി (ചെറുതായരിഞ്ഞത്) അര കപ്പ്
9. പുളി (കട്ടിയില്‍ പിഴിഞ്ഞത്) ഒരു കപ്പ്
10. ഉപ്പ് ആവശ്യത്തിന്
11. മല്ലിയില, കറിവേപ്പില (അരിഞ്ഞത്) ആവശ്യത്തിന്
12. മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍
(പിരിയന്‍ മുളകായാല്‍ നല്ലത്)
13. മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവയും മൂപ്പിച്ച് ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വാടിക്കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എല്ലാം യോജിച്ച് പേസ്റ്റ് പോലെ ആകുമ്പോള്‍ പന്ത്രണ്ട്, പതിമൂന്ന് ചേരുവകള്‍ ചേര്‍ത്തിളക്കണം. ഇനി പുളി ഒഴിക്കാം. വെള്ളം കുറച്ചുകൂടി ചേര്‍ത്തുകൊടുക്കുക. നന്നായിളക്കി ചെമ്മീന്‍ ചേര്‍ത്തു കൊടുക്കാം. തിളച്ചാല്‍ ഉപ്പു ചേര്‍ത്തിളക്കാം. ചെമ്മീന്‍ വെന്തു മസാല കുറുകിത്തുടങ്ങുമ്പോള്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് ചട്ടി വട്ടത്തില്‍ ചുറ്റിച്ച് മുകളില്‍ അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുക്കണം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes