Latest Recipes

ഒരു ചമ്മന്തി

ഉണ്ടാക്കാൻ അൽപം ബുദ്ധിമുട്ടുള്ളതും, കഴിയ്ക്കുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മറന്നു പോവുന്നതുമായ ഒരു ചമ്മന്തിയുടെ പാചകരീതി പങ്കു വെയ്ക്കാം. ഇത് ഞാൻ പഠിച്ചെടുത്തത് എന്റെ അമ്മയുടെ അടുത്തു നിന്നാണ്. ഈ ചമ്മന്തിയുടെ പേരെനിക്കറിയില്ല. പക്ഷെ ഫസ്റ്റ് ക്ലാസ് ഹെവണ്‍ലി സ്വാദാണ് ഇതിന്. ഈ ചമ്മന്തിയുണ്ടെങ്കിൽ ഇഡ്ഡലിയുടെ കൂടെയും ദോശയുടെ കൂടെയും വേറൊന്നും വേണ്ട!

Recipe By : Priyatha K Prajesh

ആവശ്യമായ സാധനങ്ങൾ:
1. വലിയ ഉള്ളി - 4 എണ്ണം
2. മുളകുപൊടി - 2 ടീസ്പൂണ്‍
3. കറിവേപ്പില - 3 അല്ലി
2. വെളിച്ചെണ്ണ - ആവശ്യത്തിന്
3. ഉപ്പ് - ആവശ്യത്തിന്
പാചകരീതി
1. ആദ്യം ഉള്ളി അരിഞ്ഞ്, ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഇട്ട് നല്ലത് പോലെ അരച്ചെടുക്കുക.
2. ഒരു ചീനച്ചട്ടി ചൂടാക്കി, അതിലേക്ക് ഉള്ളി അരച്ചത് ഒഴിയ്ക്കുക. മിക്സിയിൽ 4 ടീസ്പൂണ്‍ വെള്ളം ഒഴിച്ച്, ശേഷിക്കുന്ന ഉള്ളി അരപ്പും ചീനച്ചട്ടിയിലേക്കു ചേർക്കുക.
3. കറിവേപ്പിലയും മുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത്, നന്നായി വേവിയ്ക്കുക. അരക്കപ്പു വെള്ളം കൂടെ ചേർത്ത്, ഉള്ളിയുടെ പച്ചച്ചുവ മാറുന്നതു വരെ നന്നായി ഇളക്കി വേവിയ്ക്കുക.
4. വെള്ളം വറ്റുമ്പോൾ, കുറച്ചു വെളിച്ചെണ്ണയൊഴിച്ചു നന്നായി വഴറ്റുക.
5. വെന്ത്, എണ്ണ ഊറി വരുമ്പോൾ, കുറച്ചു കൂടെ വെളിച്ചെണ്ണയൊഴിച്ചു വഴറ്റുക.
6. ഉള്ളിമിശ്രിതം ഏകദേശം കടുംബ്രൌണ്‍ നിറമാവുന്നതു വരെ വഴറ്റണം. (ഏകദേശം 20 മിനിറ്റെടുക്കും ഇതിന്.)
7. കടുംബ്രൌണ്‍ നിറമായാൽ വാങ്ങി വെയ്ക്കാം.
~~
* മിക്സിയിൽ അടിയ്ക്കാൻ പറ്റില്ലെങ്കിൽ ഉള്ളി കാബേജ് തോരന് അരിയുന്നതു പോലെ വളരെ ചെറുതായി ചീവി എടുത്താലും മതിയാവും.
** വെളിച്ചെണ്ണ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർ സണ്‍ഫ്ലവർ ഓയിലോ വെജിറ്റബിൾ ഓയിലോ ഉപയോഗിക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment