Latest Recipes

ഉണക്കചെമ്മീൻ ചമ്മന്തി

ഉണക്കചെമ്മീൻ ചമ്മന്തി 
By : Preetha Mary Thomas
ഫ്ലാറ്റിലെ മടുപ്പിക്കുന്ന ജീവിതം കഴിഞ്ഞ് നാട്ടിൻപ്പുറത്തെ എന്ടെ വീട്ടിൽ വരുമ്പോൾ എനിക്കും കുട്ടികൾക്കും ആഘോഷം പോലെയാണ്‌...
കൊച്ചെ.. ഉണക്കചെമ്മീൻ ഇരിപ്പുണ്ട്...ഇത്തിരി ചമ്മന്തി ഉണ്ടാക്കിയെ ...പപ്പ പറഞ്ഞു.
.ഉണ്ടാക്കുന്നത് ഇങ്ങനെ ... 

ഉണക്കചെമ്മീൻ 1/2 കപ്പ്
ചെറിയ ഉള്ളി 5
വറ്റൽ മുളക് 4
കാന്താരി 5
കറിവേപ്പില
തേങ്ങ ചിരകിയത് കുറച്ച്
വെളിച്ചെണ്ണ
ഉപ്പ്

ഉണക്കചെമ്മീൻ തല കളഞ്ഞ് വൃത്തിയാക്കി വെക്കുക ...ചീനചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ചെറിയ ഉള്ളി ,വറ്റൽ മുളക് ,കറിവേപ്പില ,ചെമ്മീൻ യഥാക്രമം ..ചെറുതായി വറുക്കുക ...തീ നിർത്തി ...കാന്താരി ,തേങ്ങ ,ഉപ്പ് ചേർത്തിളക്കി വെക്കാം ...തണുത്തതിന് ശേഷം അരച്ചെടുക്കാം ...അധികം അരഞ്ഞു പോകരുത് ....
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes