Latest Recipes

മോര് ഒഴിച്ച അയല കറി

മോര് ഒഴിച്ച അയല കറി
By : Gauri Janardhanan
(മോരും മീന് വിരുദ്ധ ആഹാരം ആണ് എന്ന് പറയുന്നുണ്ട് എങ്കിലും ഞങ്ങൾ കണ്ണൂര് കാര് ഇടയിക്ക് ഇത് ഉണ്ടാക്കാറുണ്ട് ........)
അയല - 3-4 എണ്ണം കഴികി വിര്തിയാക്കി രണ്ടായി മുറിച്ചത് വലുതാണെങ്കിൽ മൂന്ന് കഷണം ആക്കം .തല ഇഷ്ടമുള്ളവർക്ക് ചേര്ക്കാം - (ഞാൻ തല എടുത്തില്ല )അതിൽ ഉപ്പു, കുറച്ചു മഞ്ഞള പോടീ, കുറച്ചു മുളക് പോടീ എന്നിവ പുരട്ടി വെക്കുക .
മോര് അല്ലെങ്കിൽ തൈര് ആവശ്യത്തിനു,
തേങ്ങ ഒരു മുറി, ആവശ്യത്തിനു മഞ്ഞള പൊടി, ചുവന്ന മുളകുപൊടി,ഒരു ഒന്നര ടേബിൾ സ്പൂണ്‍, ജീരകം ഒരു ടി സ്പൂണ്‍ ,ഒരു കതിര കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, ഒന്ന് രണ്ടു അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് അരയ്ക്കുക .അരക്കുമ്പോൾ തൈര് ഒഴിച്ച് അരച്ചാൽ മതിയാവും .
ഇനി ഒരു മഞ്ചട്ടിയിൽ അരപ്പ് ആവശ്യത്തിനു വെള്ളം / മോര് ചേർത്ത് തിളപ്പിക്കുക . അതിലേക്കു ഒരു സവാള + ഒരു പഴുത്ത തെക്കാളി ചെറുതായി മുറിച്ചു ചേര്ക്കുക . തിളക്കുമ്പോൾ അയല ചേർത്ത് - 10-15 മിനിറ്റ് വേവിക്കുക ഇടയ്ക്കു ഒന്ന് ചട്ടി mella ചുറ്റി കൊടുക്കുക തവി ഇട്ടു ഇളക്കേണ്ട . ഉപ്പു നോക്കി വേണമെങ്കിൽ ചേർത്ത് തിളച്ചു കുറുകുമ്പോൾ അതിലേക്കു കുറച്ചു ഉള്ളി വെളിച്ച്ഹ്ന്നയിൽ മൂപ്പിച്ചു ചേർത്ത് വാങ്ങി വെക്കുക ............ചോറിന്റെ കൂടെ കഴിക്കാം( പച്ച മുളക് എരിവു അധികം കഴിക്കുന്നവര്ക്ക് വേണമെങ്കില ചേര്ക്കാം .)(re-post)
ithupole cheriya mathiyum moru ozhichu vekkam.........
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes