Latest Recipes

പനീർ മസാല കറി

പനീർ മസാല കറി :- 

By : Muneera Saheer

1. പനീർ - 200 g ( ക്യുബ്സിൽ കട്ട് ചെയ്യുക )
2. ഉള്ളി - 2 (ചെറുതായി അരിഞ്ഞത് )
3. പച്ചമുളക് - 3
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂൺ
5. തക്കാളി - 1
6. അണ്ടിപരിപ്പ് - 8-10 എണ്ണം (ഇളം ചൂടുവെളളത്തിൽ കുതിർത്ത് വെക്കുക )
7. മല്ലിപൊടി - 1ടിസ്പൂൺ
8. മുളക്പൊടി - 1ടേബിള്‍സ്പൂൺ
9. മഞ്ഞൾപൊടി - 1ടിസ്പൂൺ
10. ഗരംമസാലപൊടി - 1ടിസ്പൂൺ
11. കസ്തൂരിമേത്തി - 1ടിസ്പൂൺ
12. മല്ലിയില - ആവശ്യത്തിന്
13. ഉപ്പ് - ആവശ്യത്തിന്
14. എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പാനിൽ കസ്തൂരിമേത്തി ചെറുതായി ചുടാക്കി മാറ്റി വെക്കുക.

അതേ പാനിൽ എണ്ണ ചൂടാക്കി 1 ഉള്ളി (അരിഞ്ഞത് ), ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് കുറച്ച് ഉപ്പ് ഇട്ട് വഴറ്റുക. പാത്രത്തിലേക്ക് മാറ്റി തണുത്താൽ മിക്സിയിൽ അരച്ച് വെക്കുക.

അണ്ടിപരിപ്പും അരച്ചു വെക്കുക.

പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഉള്ളി ഇട്ട് വഴറ്റുക. ബ്രൗൺ നിറമായാൽ അതിൽ മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ഇട്ട് നന്നായി വഴറ്റുക. ( പൊടികൾ കരിഞ്ഞു പോവരുത്. സ്വാദ് മാറും. ശ്രദ്ധിക്കുക. )തക്കാളി പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരച്ച ഉള്ളി, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇട്ട് 2,3 മിനിറ്റ് നന്നായി വഴറ്റുക. പനീർ കഷണങ്ങൾ ചേര്‍ക്കുക. അരച്ച അണ്ടിപരിപ്പ് പേസ്റ്റും ഗരംമസാലപൊടിയും ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് ഇളക്കി കസ്തൂരിമേത്തി കൈകൊണ്ട് ക്രഷ് ചെയ്ത് ഇട്ട് 2,3 മിനിറ്റ് പാകം ചെയ്യുക. മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം....
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes