Latest Recipes

കൂൺ ചെമ്മീൻ മസാല.

കൂൺ ചെമ്മീൻ മസാല...
By : Preetha Mary Thomas

ബട്ടൺ മഷ്റൂം വലുത് 7
ചെമ്മീൻ 250 gm
തേങ്ങാക്കൊത്ത് കുറച്ച് 
പെരുംജീരകം ചതച്ചെടുത്തത് ഒരു നുളള്
സവാള വലുത് 2
തക്കാളി 1
പച്ചമുളക് 2
വെളുതുള്ളി അല്ലി 4
ഇഞ്ചി ഒരു ചെറിയ കഷ്ണം
മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ
മുളകുപൊടി 3/4 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഗരംമസാല പൊടി 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

ചെമ്മീൻ വൃത്തിയാക്കി വെക്കുക ...കൂൺ നാലായി മുറിക്കുക ....
പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാകുമ്പോൾ പെരുംജീരകം മൂപ്പിക്കുക ....തേങ്ങാക്കൊത്ത് ഇട്ട് മൂത്തു തുടങ്ങുമ്പോൾ ...സവാള നീളത്തിൽ അരിഞ്ഞത് ,പച്ചമുളക് അരിഞ്ഞത് ,ഇഞ്ചി ,വെളുതുള്ളി അരിഞ്ഞത് ,ഒാരോന്നായി വഴററുക ....പൊടികളും ചേർത്ത് വഴററുക ...തക്കാളി ചേർക്കാം ....ചെമ്മീൻ ,കറിവേപ്പില ,കൂൺ,ഉപ്പ് ഇവ യഥാക്രമം ചേർത്ത് ഇളക്കി അല്പ സമയം മൂടി വെച്ച് വേവാകുമ്പോൾ തുറന്നു വെള്ളം പറ്റിച്ചെടുക്കുക ....
(വെള്ളം ചേർക്കരുത് )വാങ്ങുന്നതിന് മുൻപ് അല്പം കുരുമുളക് പൊടി തൂവിയാൽ നല്ലതാണ് .
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes