Latest Recipes

പൊറോട്ട

പൊറോട്ട
By : Hansy Shameer
മൈദ 1 1/4 കപ്പ്‌
മുട്ട 1
പാല് 3 ടീസ്പൂണ്‍
പഞ്ചസാര 1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
ഓയിൽ

മൈദയും ഉപ്പും പഞ്ചസാരയും യോജിപ്പിക്കുക. അതിലേക്കു മുട്ട അടിച്ചതും പാലും ചേർത്ത് നന്നായി കുഴക്കുക. ആവശ്യമെങ്കിൽ വെള്ളം കൂടി ചേർത്ത് നന്നായി കുഴക്കുക. അതിലേക്കു ഓയിൽ ഒഴിച്ച് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക. 2 മണിക്കൂർ നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുക. വീണ്ടും നന്നായി കുഴച്ച് കുറച്ച് നേരം കൂടി വെക്കുക. ശേഷം വലിയ നാരങ്ങ വലിപ്പത്തിലുള്ള ഉരുള ആക്കുക. ഇത് പരത്തി കൈ കൊണ്ട് വീശി അടിക്കുക. നന്നായി ഓയിൽ തേച്ച് തലപ്പാവ് പോലെ ചുരുട്ടി എടുക്കുക. ശേഷം കൈ കൊണ്ട് പരത്തി കുറച്ച് നെയ്യ് തൂവി ചുട്ടെടുക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes