Latest Recipes

മട്ടൻ മസാല (Mutton Masala)




മട്ടൻ മസാല (Mutton Masala)
*******************
മട്ടൻ - 1/2 കിലോ
സവാള - 2
തക്കാളി - 2
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
മുളക് പൊടി - 2 ടീ സ്പൂണ്‍
മല്ലി പൊടി - 1 ടീ സ്പൂണ്‍
വെളുത്തുള്ളി - 4
ഇഞ്ചി -ചെറിയ കഷണം
കുരുമുളക് പൊടി - 1/2 ടീ സ്പൂണ്‍

ഒരു ടീ സ്പൂണ്‍ എണ്ണയിൽ ഉള്ളിയും ,തക്കാളിയും വഴറ്റി 1/2 കപ്പ്‌ വെള്ളം ചേർത്ത് അരച്ച് എടുക്കുക.കുക്കെരിൽ 2 ടേബിൾ സ്പൂണ്‍ എണ്ണ ചേർത്ത് മട്ടൻ വഴറ്റുക. ഉള്ളി തക്കാളി പേസ്റ്റ് , 1.5 കപ്പ്‌ വെള്ളം, ഉപ്പു ചേർത്ത് വേവിക്കുക.വെന്ത ശേഷം മുളക് , മല്ലി , മഞ്ഞൾ പൊടികൾ ചേർത്ത് തിളപ്പിക്കുക.എണ്ണ തെളിയുമ്പോൾ ഓഫ്‌ ചെയ്യുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി 1/4 ടീ സ്പൂണ്‍ ജീരകം ,4 ഗ്രാമ്പു ,1 കഷണം പട്ട ,2 തക്കോലം , 1/2 ടീ സ്പൂണ്‍ പേരും ജീരകം ഇവ ഓരോന്നായി ചേർക്കുക. കൊത്തിയരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി ചേർത്ത് ഇളക്കുക.കറി വേപ്പില ചേർത്ത് വറുത്ത ശേഷം വേവിച്ച മട്ടൻ ചേർക്കുക.ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. കുരുമുളക് പൊടി ചേർക്കുക.എണ്ണ തെളിയുമ്പോൾ മല്ലിയില ചേർത്ത് ഓഫ്‌ ചെയ്യുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment