Latest Recipes

മസാല ദോശ (Masala Dosa)

മസാല ദോശ (Masala Dosa)
By : Anu Thomas
ദോശ മാവ് - 2 കപ്പ്‌
ഉരുള കിഴങ്ങ് - 2
സവാള - 1
പച്ച മുളക് - 3
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
കറി വേപ്പില - ഒരു തണ്ട്
മല്ലിയില

കിഴങ്ങ് വേവിച്ചു ഉടച്ചു വയ്ക്കുക.പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു , കറി വേപ്പില വറക്കുക.സവാളയും പച്ച മുളകും ചേർത്ത് വഴറ്റുക.മഞ്ഞൾ പൊടി ചേർത്ത് ഇളക്കി , കിഴങ്ങ് ഉടച്ചത് , 1/4 കപ്പ്‌ വെള്ളവും ചേർക്കുക.ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക .തിളക്കുമ്പോൾ ഫ്ലേം കുറച്ചു 10 മിനിറ്റ് വേവിക്കുക.ഓഫ്‌ ചെയ്ത ശേഷം മല്ലിയില അറിഞ്ഞത് ചേർക്കുക.
തവയിൽ നെയ്യ് പുരട്ടി ദോശ മാവ് ഒഴിച്ച് വലുതായി കനം കുറച്ചു പരത്തുക.അടച്ചു വച്ച് വേവിക്കുക. വെന്താൽ കുറച്ചു നെയ്യ് തൂകി, നടുക്ക് മസാല ചേർത്ത്, മടക്കി എടുക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes