Latest Recipes

.

വേപ്പില കട്ടിയും, അരി കൊണ്ടാട്ടവും

വേപ്പില കട്ടിയും, അരി കൊണ്ടാട്ടവും...പിന്നെ കുറെ ഓ൪ർമ്മകളും...
By : Preetha Mary Thomas
ആദ്യം ഈ ചിത്രത്തിലെ ...വിഭവങ്ങള്‍ എന്താണ് എന്ന് നോക്കാം...നീളത്തില് മുറുക്ക് പോലിരിക്കുന്നത്..അരി കൊണ്ടാട്ടം വറുത്തതും. വറുക്കാത്തതും...ചെറിയ ബോളി പോലെ ഇരിക്കുന്നത് 

തട്ടൈ വട/തട്ടു വട....അരി പപ്പടം ..വറുക്കാത്തത്....വറുത്തത്...
.നടുവിലുളളത് ..വേപ്പില കട്ടി ....ഇതെല്ലാം ..കഴിഞ്ഞ ദിവസം പാലക്കാട് പോയപ്പോള് കല്പാത്തിയില് നിന്ന് ഭര്‍ത്താവിനെ കൊണ്ട്
വാങ്ങി പ്പിച്ച താണ്...ഞങ്ങളുടെ നാട്ടിൽ ആളുകൾ മറുനാട്ടിൽ പോകുമ്പോൾ െകാണ്ടു പോകുന്നത് ,ചമ്മന്തി പൊടി ,ചക്ക വറുത്തത്,മീൻ അച്ചാർ ,അച്ചാറുകൾ ഒക്കെ ആണെന്കിൽ അവിടെ ഇതൊക്കയാണ് കൊണ്ട് പോകുന്നത്....

1)അരി കൊണ്ടാട്ടം
പലരീതിയില്‍ ഉണ്ടാക്കാറുണ്ട്...ഒരു രീതി അരി രണ്ട് മണിക്കൂറ് കുതിർ്‍ത്ത് വെക്കുക..വെളളം കളഞ്ഞ് കുറച്ച് ജീരകം, മുളക് പൊടി ചേർത്ത് അരച്ചു എടുത്ത് കുറച്ചു വെളളം ചേര്‍ത്ത് അടുപ്പില്‍ വെച്ച് കുറക്കിയെടുക്കുക..അധികം കുറുകരുത്..
അധികം നീണ്ടും പോകരുത് ...ഇനി തണുത്തതിന് ശേഷം ....കുറച്ച് എള്ള്, ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി ....ഇടിയപ്പത്തിന്ടെ അച്ചില്‍..മുറുക്കിന്ടെ ചില്ലിട്ട് ..പിഴിഞ്ഞ് എടുത്ത്...അഞ്ചോ
ഏഴോ ..ദിവസം സൂര്യ പ്രകാശത്തില് ..ഉണക്കി ..സൂക്ഷിച്ചു വെക്കാന്‍...ആവശ്യം
ഉള്ളപ്പോള്‍ എണ്ണയില് ..വറുത്ത് എടുത്ത് ഉപയോഗിക്കാം..

2)വേപ്പില കട്ടി
നാരകത്തിന്ടെ (കറി നാരകം) അധികം മൂക്കാത്ത ഇല.,ഇലയുടെ പുറമെ ഉള്ള കട്ടിയുളള ഞരമ്പ് കളഞ്ഞ് വെക്കുക ....കുറച്ചു ഒരു പാത്രത്തില് കുറച്ചു എണ്ണ ചൂടാക്കി കുറച്ച്
വറ്റൽ മുളകും...കായവും മൂപ്പിക്കണം ...തണുത്തതിന് ശേഷം ....നാരകയില..കറിവേപ്പില, മുളക്,കായം,..വാളന്‍പുളി ...കുറച്ച് ഉപ്പും ചേര്‍ത്ത് ..അരച്ച് നാരങ്ങ വലുപ്പത്തില് ഉരുട്ടിയെടുത്ത് ചോറിനൊപ്പം കഴിക്കാം...
തൈരിനൊപ്പം വളരെ നല്ലതാണ് ....

ആദ്യം കല്പാത്തിയെപ്പറ്റി പറഞ്ഞോട്ടെ ..പാലക്കാട് ജില്ലയില്‍ ഉളള. ഒരു പൈതൃക ഗ്രാമമാണ ്... (Heritage village ) വെറിട്ട സംസ്കാരവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന ....തമിഴ് ബ്രാഹ്മണര്‍ താമസിക്കുന്ന സ്ഥലം ...അഗ്രഹാരങ്ങാളും...അമ്പലങ്ങളും...സംഗീതവും..ശുദ്ധമായ രുചിയൂറും
വെജിറ്റേറിയൻ ൯ വിഭവങ്ങള്‍ ഒക്കെ കൂടി ചേരുന്ന മനോഹരമായ സ്ഥലം ...ചരിത്ര പ്രധാധ്യവുമുണ്ട്....
ഈ സ്ഥലവുമായി എനിക്കു നല്ല ആത്മ ബന്ധം ഉണ്ട് ..വിവാഹം കഴിഞ്ഞു ഞാന്‍ ആദ്യമായ് താമസിക്കുന്ന സ്ഥലം .....
ഇനി എട്ട് വര്‍ഷം പുറകിലേക്ക് പോകാം ....പത്തനംതിട്ട ജില്ലയില്‍ ...ഒരു ചെറിയ. ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും...സ്ഥലം പറഞ്ഞാല്‍ ചിരിക്കും വടശ്ശേരിക്കരയിലെ' ബൗണ്ടറി 'എന്ന സ്ഥലം ...കപ്പയും ..കുടം പുളിയിട്ട മീ൯ ൻ കറിയും ...ചക്ക വേവിച്ചതും...ചേനയും ചേമ്പും കാച്ചില്‍ പുഴുക്കും...മത്തിക്കറിയും ഉണക്ക മീനും ഒക്കെ ഇഷ്ടപ്പെടുന്ന ...
സാധാരണക്കാരായ നാട്ടുകാരുടെ സ്ഥലം ....കുട്ടിക്കാലത്ത് ...ചന്ത ദിവസം ആഴ്ചയില്‍ രണ്ട് ദിവസമേ ഉള്ളൂ..വാഹനങ്ങള്‍ കുറവായതു കൊണ്ട് ടൌണില് ആ ദിവസമാണ് ആളുകള്‍ കൂടുതലായി പോകുന്നത്..ചന്ത ദിവസം അവിയല്‍ ..അടുത്ത ദിവസം സാമ്പാറ് ൪ ..
ഒരു സംഭാഷണം കേട്ടു നോക്കൂ...ഇന്ദിരേ എന്താ ഉണ്ടാക്കിയത്...പച്ചക്കറികള്‍ കുറവായിരുന്നു...ചമ്മന്തി അരച്ചു ...മത്തയില തോര൯ വെച്ചു ചക്കക്കുരു മെഴുക്ക് വരട്ടി...
ഉണക്ക മീനും വ
റുത്തു..
തന്കമ്മ എന്തുണ്ടാക്കി ഇവിടെയും പച്ചക്കറികള്‍ കുറവായിരുന്നു...
ഓമക്ക വ൯പയ൪ ർ തോരന്‍ ...പിന്നെ മോര് കറി വെച്ചു ...ചേന മെഴുക്ക് വരട്ടി...എനിക്കു
വേണ്ടി ഇത്തിരി തഴുതാമ തോരന്‍ വെച്ചു ...പണ്ട്
അടുത്ത വീട്ടില്‍ എന്തുണ്ടാക്കി എന്നറിയാം ..ഇന്ന് അടുത്ത വീട്ടില്‍ ആരാ താമസം എന്നറിയില്ല..
.വിഷയത്തിലേക്ക് വരാം ...
എന്ടെ കല്യാണം ഉറപ്പു കഴിഞ്ഞു ചെറുക്ക൯ൻ റാന്നിക്കാരൻ ൯..ജോലി പാലക്കാട് ....പഠിച്ച സമയം ..വിനോദ യാത്രകള് പോയത് ഒഴിച്ച് ..പെണ്ണ് ജില്ല വിട്ട് പോയിട്ടില്ല...വയസ്സ് ഇരുപത്തൊന്ന്...മനസ്സില്‍ ബൗണ്ടറി യാണ് ഏറ്റവും വലിയ രാജ്യം ...താമസിക്കാ൯ൻ പോകുന്നത് കല്പ്പാത്തിയാണ് ....ആകെ സമ്പാദിച്ച അറിവ് ...ഇവിടെ വിയട്ട്നാം കോളനി സിനിമ ഷൂട്ടിംഗ് നടന്നിട്ടുണ്ട് ..എന്നതാണ്...ഗൂഗിളില് പരതാനുള്ള ബുദ്ധി ആയിട്ടില്ല ...വീടു വിട്ട് നിന്നിട്ടില്ലാത്ത...എന്നോടു നല്ലവരായ നാട്ടുകാര്‍ പറഞ്ഞു ...പാലക്കാട് ....കേരളം ..തന്നെയല്ലേ ...എന്നാ പേടിക്കാനാ..കല്യാണം കഴിഞ്ഞു...കുറച്ചു ദിവസം കഴിഞ്ഞു ..പാലക്കാടേക്ക തിരിച്ചു ..വൈകുന്നേരം ..എത്തി ചേര്‍ന്നു ....കാല്‍ വെച്ചു ..മലമ്പുഴയില് പാ൪ർട്ടിക്കാ൪ർ പരസ്പരം വെട്ടി... ...അച്ചായന്ടെ സുഹൃത്തുക്കള് പറഞ്ഞത് ഊഹിക്കുക ... ഐശ്വര്യമുള്ളവർ ൪ കാല് വെച്ചില്ല..ബാക്കി പൂരിപ്പിച്ചോളൂ....അടുത്ത ദിവസം ഹർ൪ത്താല്... കുറച്ച് ദിവസം നിന്നിട്ട് മാതാപിതാക്കള് തിരിച്ചു പോയി ...കെട്ടിയോന്‍ പണിയ്ക്കു പോയി തുടങ്ങി ....കല്പ്പാത്തി പുഴയുടെ തീരത്തെ ഒരു അപ്പാ൪ർട്ട്മെെന്ട് ...മുന്പിലെ ..ബ്ലോക്കില് ദക്ഷിണാമൂ൪ർത്തി സ്വമിയുടെ മകന്‍ താമസിക്കുന്നു സ്വാമി അവിടെ വരാറുണ്ടായിരുന്നു...പല സ്ഥലങ്ങളില് ...ജോലി ചെയ്ത് റിട്ടയർ ചെയ്തു ..സ്വസ്ത്ഥ ജീവിതം നയിക്കുന്നവർ ൪...ഞാന്ാണ് കൂട്ടത്തില്‍ ശിശു....ജീവിതത്തില് ആദ്യമായ് ഫ്ലാറ്റില് താമസം .....അച്ചായ൯ൻ പോയി കഴിഞ്ഞു കതക് കുറ്റിയിട്ട് പേടിച്ചിട്ട് അകത്തിരിക്കും..ആദ്യം ഗന്ധങ്ങളെ പരിചയപ്പെട്ടു...രാവിലെ ..സാമ്പാ൪ ർ ..ദോശ, ഇഡ്ഢലി ,ചട്നി മണം....പിന്നെ നല്ല രസത്തിന്‍റെ മണം...അങ്ങനെ അങ്ങനെ ....ശബ്ദം ശ്രദ്ധിച്ചപ്പോള് പണി പാളിയെന്ന് മനസ്സിലായി ....എല്ലാവരും തമിഴ് പറയുന്നു ....ആകെ കേട്ടിട്ടുള്ള . തമിഴ് അവലണ്ണാച്ചിയുടേതാ...പഴയ കുപ്പികള്‍, പാട്ട വാങ്ങിക്കുന്ന.. .പകരം ..അവലും..അരി പൊരിയും...ചോള മലരും തരുന്ന കുട്ടികളുടെ വീര നായകന്‍ ....ആദ്യം ഒരു കാര്യം മനസ്സിലായി ....എന്ടെ സംസാരം കേട്ട് അവരെ ന്നെ വിചിത്ര ജീവിയെ പോലെയാണ് നോക്കുന്നത്..... എന്നും കപ്പ എന്തെന്നു അറിയാത്തവരും...മത്തിയെന്ന്കേട്ടാല്‍ ശ൪ർദ്ദിക്കുന്നവരുമാണെന്നും..
കായ് കറേ എന്നു വിളിച്ചു കൊണ്ട് .. പച്ചക്കറിക്കാരന് വന്നു....സവാള എന്നു ചോദിച്ചപ്പോള് ....പറയുവാ സാമ്പാർ വെന്കായമാണോന്ന് ....
കൊത്തവര വേണോ...മല്ലി ചപ്പ് ....വേണ്ടേ ....ചക്കരവള്ളി വേണ്ടേ..പൂള. കിഴങ്ങ് വേണ്ടേ ???..പകച്ചു പോയി .!!!!!!!.....അവിടെ ആദ്യ കൂട്ട്...മാമിയാമ്മച്ചിം അന്കിള് അപ്പച്ചനും ആയിരുന്നു....രണ്ടും എണ്പത് കഴിഞ്ഞവ൪... അവര്‍ രക്ഷക്കെത്തി...(ഇപ്പോഴും അവരെ വിളിക്കാറുണ്ട്....)
ഏകദേശം ആറ് വര്‍ഷം അവിടെ ജീവിച്ചു...
.മീനും ഇറച്ചിയും ഇല്ലാതും നസ്രാണികള്‍ ജീവിക്കുമെന്ന് തെളിയിച്ചു ....മൂത്ത മകന്‍ അലൈപായുെെത ..തായെ യശോധയും കേട്ടു വളർന്നു...സേവയും ചട്നിയും നല്ല ഉഴുന്ന് വടയും, സാദങ്ങളും,ബജികളും..വറ്റലുകള്, കൊണ്ടാട്ടങ്ങള്.,മുറുക്ക്..എത്ര രുചിഭേദങ്ങള്‍ .... ഇപ്പോൾ വയസ്സ് ഇരുപത്തിഒന്പതു...ദൈവം അനുവദിച്ചാല്..ഇനിയും ...ധാരാളം യാത്ര ചെയ്യാം എന്നാലും....കല്പാത്തിയും...അവിടുത്തെ ആളുകളും...രുചികളും... .എന്ടെ വേരുകളും......ഒരിക്കലും മറക്കില്ല.....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment

Ammachiyude Adukkala
GS2 Heavenly Plaza, Suite No. 516 Kakkanad, Cochin,India, Kerala 682021 IN
Phone: 7736446377 Website: www.ammachiyudeadukkala.in