Latest Recipes

സേമിയ പായസം

സേമിയ പായസം 
By : Anu Thomas
എളുപ്പത്തിൽ ഒരു സേമിയ പായസം!!

സേമിയ - 1കപ്പ്‌
പാൽ - 1 ലിറ്റർ
നെയ്യ് - 2 ടേബിൾ സ്പൂണ്‍
കണ്ടൻസ്ഡ് മിൽക്ക്‌ - 200 ഗ്രാം
ഏലക്ക - 2,പൊടിച്ചത്
കശുവണ്ടി,ഉണക്ക മുന്തിരി - ആവശ്യത്തിനു

1. ആദ്യം കുറച്ചു നെയ്യിൽ കശുവണ്ടി,മുന്തിരി വറുത്തു മാറ്റി വെക്കുക. അതേ നെയ്യിൽ തന്നെ സേമിയ ബ്രൌണ്‍ ആകുന്ന വരെ വറക്കുക.
2. ഒരു പാത്രത്തിൽ പാൽ തിളപിച്ചു വറുത്ത സേമിയ വേവിക്കുക. ഏലക്ക പൊടി ചേർക്കുക.
3.സേമിയ വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേര്പിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക.
4. കശുവണ്ടി,ഉണക്ക മുന്തിരി ചേർക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment