Latest Recipes

മിച്ചർ

 

മിച്ചർ
By: Hansy Shameer

കടലമാവ് 1 കപ്പ്‌
അരിപ്പൊടി 1/4 കപ്പ്‌
മുളകുപൊടി 1 ടീസ്പൂണ്‍
കായപ്പൊടി 1/2 ടീസ്പൂണ്‍
കളർ 1 നുള്ള്
ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
കടലമാവ് 2 ടീസ്പൂണ്‍
കായപ്പൊടി 1 നുള്ള്
ഉപ്പ്
കളർ 1 നുള്ള്
വെള്ളം
ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.
വെള്ളുള്ളി 4 അല്ലി
കറിവേപ്പില 1 പിടി
ഗ്രീൻബീസ് 4 ടീസ്പൂണ്‍
പൊട്ടുകടല 4 ടീസ്പൂണ്‍
കപ്പലണ്ടി 4 ടീസ്പൂണ്‍
ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക
ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment