Latest Recipes

.

സ്പിനച് ആൻഡ്‌ ചീസ് പോക്കറ്റ്‌

സ്പിനച് ആൻഡ്‌ ചീസ് പോക്കറ്റ്‌ 
By : Sherin Mathew
എന്റെ കഴിഞ്ഞ പോസ്റ്റിൽ ആരോ ഒരു മെമ്പർ കുഞ്ഞിന്റെ സ്കൂളിൽ ഷേറിംഗ് ഡേ പ്രമാണിച്ച് എന്തെങ്കിലും ഈസി ഐറ്റം പറഞ്ഞു തരണേ എന്ന് ഒരു കമന്റ്‌ ഇട്ടിരുന്നു - ഇത് ഉപകരിക്കും എന്ന് കരുതുന്നു. 

ഇത് ഇന്നത്തെ എന്റെ ലഞ്ച് ആണ്. ദിവസവും എന്ത് ലഞ്ച് കൊണ്ട് പോകണം എന്നത് ഒരു തലവേദന തന്നെ ആണ്

എനിക്ക് പിന്നെ അല്ലൊക്സൻ, ബ്ലീച്, കാൻസർ എന്നിങ്ങനെയുള്ള പദങ്ങൾ പേടിയില്ലാത്തത് കൊണ്ടും വല്ലപ്പോഴുമൊക്കെ മൈദാ കഴിക്കാൻ ഇഷ്ടമായത് കൊണ്ടും ഞാൻ മൈദാ മാവ് ഉപയോഗിക്കുന്നു

ഈ പറഞ്ഞതൊക്കെ ആർക്കെങ്കിലും പേടിയുണ്ടെങ്കിൽ ദയവായി ഗോതമ്പ് മാവ് ഉപയോഗിച്ച് ഇത് ഉണ്ടാക്കുക grin emoticon

എനിക്ക് ചീസ് വളരെ ഇഷ്ടമാണ് - അതുകൊണ്ട് ഈ പോക്കെറ്റിന്റെ പ്രധാന ചേരുവ ചീസ് ആണ് - പിന്നെ മനസ്സമാധാനത്തിന് ചീരയും

കുഞ്ഞുങ്ങള്ക്ക് ഏറ്റവും നല്ല ആഹാരം ആണ് ചീസും ചീരയും - മാത്രമല്ല എരിവു ഒട്ടും ഇല്ലാത്തതിനാൽ കുട്ടി ഇത് ഇഷ്ടപെടുകയും ചെയ്യും

രണ്ടു പോക്കറ്റ്‌ മാത്രമേ ഞാൻ ഉണ്ടാക്കിയുള്ളൂ - എനിക്ക് മാത്രം

മൈദാ (അല്ലെങ്കിൽ ഗോതമ്പ് പൊടി) - 1/2 കപ്പ്‌
ബട്ടർ - 1 ടി സ്പൂണ്‍
സോഡാ പൊടി - 1 നുള്ള്
ഉപ്പു ആവശ്യത്തിനു
വെള്ളം

മാവ് നന്നായി മൃദുവായി കുഴച്ചു ഉരുട്ടി അല്പം വെള്ളമയം പുറത്ത് തടവി മാറ്റി വെക്കുക

ഒരു ടി സ്പൂണ്‍ മൈദാ അല്പം വെള്ളവുമായി കലക്കി വെക്കുക - എന്ന് പറഞ്ഞാൽ ഈ അമ്പലത്തിൽ ചന്ദനമുട്ടി കല്ലിൽ ഉരച്ചു അരച്ച് വെക്കുന്ന പരുവം - ഹോ എന്തെല്ലാം പറഞ്ഞു തരണം??

ഈ സമയം ചീര തയ്യാറാക്കാം
ചീര അരിഞ്ഞത് (അല്ലെങ്കിൽ പാലക്) - 2 ടി കപ്പ്‌
(കറുമുറെ അങ്ങ് അരിയുക)
സവാള - ഒരു ചെറിയതിന്റെ പകുതി നുറുക്കിയെടുക്കുക
ഒലിവ് എണ്ണ - 1 ടി സ്പൂണ്‍
(ഒലിവെണ്ണ തന്നെ വേണമെന്നില്ല - സണ്‍ഫ്ലവർ ഓയിൽ ഉപയോഗിക്കാം, വെളിച്ചെണ്ണയും)

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക - എന്നിട്ട് ചീര അല്പം ഉപ്പു ചേർത്ത് ഒന്ന് വാട്ടുക. ഒരുപാട് നേരം വഴട്ടരുത് - ചീരയിൽ നിന്നും വെള്ളം ഇറങ്ങും.

ചീസ് - 2 ടേബിൾ സ്പൂണ്‍ ഗ്രേറ്റ്ഡ്‌ (ചീസ് ചീവി എടുത്ത് - ഓ നിങ്ങള് സമയം കളയാതെ സാൻവിച്ചിൽ വെക്കുന്ന ചീസ് ഷീറ്റ് കറുമുറെ നുറുക്കി എടുക്ക്)

ഇനി കുഴച്ച മാവ് രണ്ടു ഉരുളകളാക്കി ഓരോന്നും കഴിയുന്നത്ര വലുപ്പത്തിൽ നേരിയതായി പരത്തുക.

തവ ചൂടാക്കി ഈ റൊട്ടി രണ്ടു വശവും ഒന്ന് വാട്ടി എടുക്കുക

ഒരു റൊട്ടിയിൽ പകുതി ചീരയും അതിനു മേലെ ചീസും തൂവുക.
ഇനി റൊട്ടി താഴെ നിന്ന് മേലേക്ക് ഒന്ന് മടക്കുക, അതിനു മേൽ മൈദാ കലക്കിയത് പുരട്ടുക.

ഇനി ഒരു രണ്ടു വശവും ചിത്രത്തിലേത് പോലെ മടക്കുക - അവസാനം മടക്കിയ വശം ആദ്യം മടക്കിയ പാളിയുടെ മേലെ മൈദാ മിശ്രിതം തേച്ചു ഒട്ടിക്കുക

ഇനി ഇത് തവ നല്ല പോലെ ചൂടാക്കി രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക - എണ്ണ വേണ്ട - ഓവനിൽ വച്ച് ബേക്കും ചെയ്യാം.

പറയാൻ മറന്നു, നിങ്ങളുടെ ഭാവന പോലെ മറ്റു ഫില്ലിങ്ങുകൾ - ചിക്കൻ, മട്ടണ്‍ ബീഫ് പനീർ വെജിടബിൽ - എന്നിത്യാദികൾ വച്ച് പല തരാം പോക്കെറ്റുകൾ ഉണ്ടാക്കുക - രംഗം അങ്ങോട്ട്‌ കൊഴുക്കട്ടെ 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes