Latest Recipes

ലഡ്ഡു

ലഡ്ഡു
By:Hansy Shameer

കടലമാവ് 1 കപ്പ്‌
റെഡ് കളർ 1 നുള്ള്
പഞ്ചസാര 1 കപ്പ്‌
വെള്ളം 1/2 കപ്പ്‌
എലക്കായപ്പൊടി 1/2 സ്പൂണ്‍
ഉണക്കമുന്തിരി 10
കൽകണ്ടം 2 ടീസ്പൂണ്‍
നെയ്യ് 1 ടീസ്പൂണ്‍
കടലമാവ് ഉപ്പും കളർ ഉം ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇത് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വല്ലാതെ മൊരിയേണ്ട. വെന്താൽ മതി. മുഴുവനും ഇത് പോലെ വറുക്കുക. ശേഷം കൈ കൊണ്ട് ഒന്ന് പൊടിച്ചെടുക്കുക. അല്ലെങ്കിൽ മിക്സിയിൽ ക്രഷ് ചെയ്തെടുക്കുക. വേറെ ഒരു പാനിൽ പഞ്ചസാരപാനി ഉണ്ടാക്കുക. അതിലേക്കു എലക്കായപ്പൊടി ഇടുക. പൊരിച്ചു വെച്ച ബൂന്തി ഇടുക. നന്നായി യോജിപ്പിച്ച ശേഷം നെയ്യ് കൽകണ്ടം ഇടുക. തീ ഓഫ്‌ ചെയ്യുക. കയ്യിൽ നെയ്യ് പുരട്ടി ചെറുചൂടോടെ ലഡ്ഡു ആക്കി ഉണക്കമുന്തിരി വെക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment